വൈക്കം പ്രീമെട്രിക് ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ താൽക്കാലിക ഒഴിവ്

കോട്ടയം: പട്ടികജാതി വികസന വകുപ്പിനു കീഴിൽ കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വൈക്കം പ്രീ മെട്രിക് ഹോസ്റ്റലിലെ ഫീമെയിൽ വാർഡൻ, പേരൂർ, കുറിച്ചി നഴ്‌സറി സ്‌കൂളുകളിലെ നഴ്‌സറി സ്‌കൂൾ ടീച്ചർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി.എസ്.സി നിഷ്‌കർഷിച്ച യോഗ്യത വേണം. പ്രായപരിധി-18- 40. എസ്.സി /എസ്.ടി വിഭാഗത്തിലുള്ളവർക്ക് ഉയർന്ന പ്രായ പരിധി -45 വയസ്സ്. ജാതി,വിദ്യാഭ്യാസം/പ്രവൃത്തിപരിചയം,യോഗ്യതകൾ,പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ മേയ് 30 ന് രാവിലെ 10.30 ന് നേരിട്ട് എത്തണം. ഫോൺ:: 0481 2562503.

Advertisements

Hot Topics

Related Articles