വനിതാ കമ്മിഷനിൽ പൊലീസ് ഓഫിസർ നിയമനം അപേക്ഷ ക്ഷണിച്ചു 

കോട്ടയം: കേരള വനിതാ കമ്മീഷനിൽ ഒഴിവുള്ള ഒരു വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 31,100-66,800 ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്ന വനിതാ സിവിൽ പോലീസ് ഓഫീസർമാർക്ക് മാർച്ച് ഒൻപത് വരെ അപേക്ഷിക്കാം. അപേക്ഷയും  നിരാക്ഷേപപത്രവും മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2303659, 8281199055.

Advertisements

Hot Topics

Related Articles