വി ഡി മുഖ്യമന്ത്രിയാകണം : ഇല്ലെങ്കിൽ തൻ്റെ മുഴുവൻ ഖദർ ഷർട്ടും കത്തിക്കും ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കും : ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ്

കോഴിക്കോട്: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവിൻ്റെ പ്രഖ്യാപനം.വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാങ്ങിയ മുഴുവന്‍ ഖദര്‍ ഷര്‍ട്ടുകളും കത്തിക്കുമെന്നാണ് നടുവണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറി എം സി അനീഷിൻ്റെ പ്രഖ്യാപനം. ഉള്ള്യേരി ബസ് സ്റ്റാൻഡില്‍ കൊണ്ടുപോയി ഷർട്ടുകള്‍ കത്തിക്കുമെന്നാണ് അനീഷ് പറഞ്ഞത്. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുമെന്നും അനീഷ് പറഞ്ഞു.

Advertisements

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാല്‍ തൊട്ടുപിന്നാലെ തന്നെ ഷർട്ടുകള്‍ കത്തിച്ച്‌ പ്രതിഷേധിക്കുമെന്ന് അനീഷ് പറഞ്ഞു. പിന്നീട് രാഷ്ട്രീയ രംഗത്ത് ഉണ്ടാകില്ല. നാളെ വി ഡി സതീശനെ കാണുമെന്നും ഐക്യദാര്‍ഢ്യം അറിയിക്കുമെന്നും അനീഷ് പറഞ്ഞു. ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മുൻ മെമ്പർ കൂടിയാണ് അനീഷ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘എന്റെ കുറിപ്പ് അടിച്ചുമാറ്റി ഷാഫി നിയമസഭയില്‍ പ്രസംഗിച്ചു’; ആത്മകഥയില്‍ വെളിപ്പെടുത്തലുമായി കെ എന്‍ എ ഖാദര്‍

അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച്‌ തീരുമാനമായെന്നും പ്രഖ്യാപനം വ്യാഴാഴ്ച നടത്തുമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. മല്ലികാർജുൻ ഖാർഗെ- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ഫലംവന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ ഘകടകക്ഷികള്‍ക്കിടയിലും പ്രവർത്തകർക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അതൃപ്തി ശക്തമായതോടെയായിരുന്നു നിർണായക യോഗം ചേർന്നതും തീരുമാനത്തിലെത്തിയതും.

Hot Topics

Related Articles