തൊടുപുഴ: അച്ചായൻസ് ഗോൾഡ് 46 ആം ഷോറൂം തൊടുപുഴയിൽ എത്തുന്നു. മാർച്ച് 17 ഞായറാഴ്ച വൈകിട്ട് അഞ്ചിന് തൊടുപുഴ ജി.എസ് ബിൽഡിംങിൽ കെ.എസ്.ആർ.ടി.സിയ്ക്കു സമീപം കോതായിക്കുന്ന് ഇടുക്കി റോഡിലാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റും, ദൃശ്യം താരങ്ങളായ അൻസിബയും എസ്തേർ അനിലും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ ഭദ്രദീപ പ്രകാശനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുന്ന ഭാഗ്യ ശാലികളിൽ നിന്നും നറക്കിട്ടെടുക്കുന്ന 15 പേർക്ക് 10000 രൂപ വീതം സമ്മാനവും ലഭിക്കും.
Advertisements


