വീണ്ടും മാതൃകയായി കോട്ടയത്തിന്റെ മത മൈത്രി..! തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആറാട്ടിന് സ്വീകരണമൊരുക്കി പുത്തനങ്ങാടി കുരിശുപള്ളി; സ്വീകരണത്തിന് നേതൃത്വം നൽകിയത് തിരുവാതുക്കൽ മുസ്ലീം പള്ളിയിലെ ഇമാമും കുരിശുപള്ളിയിലെ പള്ളിയിലെ വൈദികരും

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളത്തിന് ഒന്നിച്ചു നിന്ന് സ്വീകരണം ഒരുക്കി തിരുനക്കര പുത്തനങ്ങാടി കുരിശുപള്ളിയും തിരുവാതുക്കൽ മുസ്ലീം പള്ളിയും. പുത്തനങ്ങാടി കുരിശുപള്ളിയുടെ മുന്നിലായാണ് ഇന്ന് രാവിലെ പത്തു മണിയോടെ വൻ സ്വീകരണം ഒരുക്കിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞ ശേഷമാണ് ക്ഷേത്രം ഭാരവാഹികൾ കടന്നു പോയത്. കുരിശുപള്ളിയിലെ മുതിർന്ന വൈദികൻ ഫാ.സി.കെ പുന്നൂസ് കോറെപ്പിസ്‌കോപ്പ, തിരുവാതുക്കൽ മസ്ജിദിന്നൂർ മുസ്ലീം ജമാഅത്ത് ഇമാം മുഹമ്മദ് അൻസാർ മഹ്‌ളരി, ജമാ അത്ത് പ്രസിഡന്റ് അബ്ദുൾ ഖാദർ അൻസാരി മൗലാന , ജനറൽ സെക്രട്ടറി നിസാറുദീൻ നെടുംപുരയ്ക്കൽ, നഗരസഭ കൗൺസിലരുമായ അഡ്വ.ടോം കോര അഞ്ചേരിൽ, കുരിശുപ്പള്ളി ട്രസ്റ്റി ജോർജ് കട്ടപ്പുറം, സെക്രട്ടറി പ്രകാശ് വാരിക്കാട്ട് എന്നിവർ ചേർന്നാണ് സ്വീകരണം ഒരുക്കിയത്.

Advertisements

Hot Topics

Related Articles