കലാഭവൻ സോബി ജോർജ് അറസ്റ്റില്‍ : പിടിയിലായത് സാമ്പതിക തട്ടിപ്പ് കേസിൽ

തിരുവനന്തപുരം : സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റില്‍. ഊന്നുകല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.തട്ടിപ്പ് കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. അതേസമയം വിവിധ സ്റ്റേഷനുകളിലായി 150 കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സോബിയെ ജോർജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട സ്വദേശിയായ ഒരാളെ സ്വിറ്റ്‌സർലൻഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്ന പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ഏകദേശം 3 ലക്ഷം രൂപയോളം ഇയാള്‍ പരാതിക്കാരനില്‍ നിന്ന് കൈക്കലാക്കിയതായാണ് വിവരം.

Advertisements

Hot Topics

Related Articles