വിജയപുരം ശ്രീനാരായണ ഗുരുദേവ ശാസ്താ ക്ഷേത്രത്തിൽ ശ്രീകോവിൽ പിച്ചള പൊതിയൽ സമർപ്പണവും 22-മത് ശ്രീനാരായണ ദർശനോത്സവവും

ഞാറയ്ക്കൽ: വിജയപുരം 1306-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിലെ ശ്രീനാരായണ ഗുരുദേവ ശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിൽ പിച്ചള പൊതിയൽ സമർപ്പണവും 22-മത് ശ്രീനാരായണ ദർശനോത്സവം ഉദ്ഘാടനവും ഡിസംബർ 7 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി നിർവ്വഹിക്കും.യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യൂണിയൻ ജോയിൻ്റ് കൺവീനർ വി.ശശികുമാർ മുഖ്യ പ്രസംഗവും ക്ഷേത്രം തന്ത്രി കോത്തല കെ.വി.വിശ്വനാഥൻ തന്ത്രി അനുഗ്രഹ പ്രഭാഷണവും നടത്തും. യോഗത്തിൽ യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ, യൂത്ത്മൂവ്മെൻറ് യൂണിയൻ പ്രസിഡൻ്റ് ലിനീഷ് റ്റി.ആക്കളം, വനിതാസംഘം യൂണിയൻ സെക്രട്ടറി സുഷമാ മോനപ്പൻ, യൂണിയൻ മേഖലാ ചെയർമാൻ മനോജ് മുകളേൽ, കൺവീനർ ദീപു ചൂരക്കുറ്റി, യൂത്ത്മൂവ്മെൻ്റ് യൂണിയൻ കൗൺസിലർ റ്റി.എൻ.നിശാന്ത്, ശാഖായോഗം വൈസ് പ്രസിഡൻ്റ് ബിനു പി.മണി, വനിതാസംഘം യൂണിറ്റ് പ്രസിഡൻ്റ് ബിജി സജീവ്, സെക്രട്ടറി ഷൈലമ്മ സുധാകരൻ, യൂത്ത്മൂവ്മെൻ്റ് യൂണിറ്റ് പ്രസിഡൻ്റ് അനന്തു കെ.പുഷ്കരൻ എന്നിവർ പ്രസംഗിക്കും.ശാഖായോഗം പ്രസിഡൻ്റ് ശ്രീകാന്ത് സോമൻ സ്വാഗതവും സെക്രട്ടറി ഗിരീഷ് പി.എസ്.കൃതഞ്ജതയും പറയും. ഡിസംബർ 8 തിങ്കൾ വൈകിട്ട് 7 ന് ശ്രീനാരായണ ദർശനോത്സവം ഒന്നാം ദിവസം തൃശൂർ പെരിങ്ങോട്ടുകര ശ്രീനാരായണ ആശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദഗിരിപ്രഭാഷണം നടത്തും.

Advertisements

ശാഖായോഗം വൈസ് പ്രസിഡൻ്റ് ബിനു പി.മണി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശാഖാ കമ്മിറ്റിയംഗങ്ങളായ ഏ.കെ.അശോകൻ, പി.എസ്.രാജേഷ്, വനിതാസംഘം യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഷൈലജ അശോകൻ എന്നിവർ പ്രസംഗിക്കും. യൂത്ത്മൂവ്മെൻ്റ് യൂണിറ്റ് പ്രസിഡൻ്റ് അനന്തു കെ.പുഷ്കരൻ സ്വാഗതവും വനിതാസംഘം യൂണിറ്റ് സെക്രട്ടറി ഷൈലമ്മ സുധാകരൻ കൃതഞ്ജതയും പറയും. ഡിസംബർ 9 ചൊവ്വ വൈകിട്ട് 7 ന് ശ്രീനാരായണ ദർശനോത്സവം രണ്ടാം ദിവസം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. ശാഖായോഗം പ്രസിഡൻ്റ് ശ്രീകാന്ത് സോമൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശാഖായോഗം കമ്മിറ്റിയംഗങ്ങളായ കെ.ജനാർദ്ദനൻ, റ്റി.എൻ.നിഷാദ് എന്നിവർ പ്രസംഗിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാഖായോഗം സെക്രട്ടറി ഗിരീഷ് പി.എസ്.സ്വാഗതവും കമ്മിറ്റിയംഗം സി.എസ്.ഷിബു കൃതഞ്ജതയും പറയും. ഡിസംബർ 10 ബുധൻ വൈകിട്ട് 7ന് ശ്രീനാരായണ ദർശനോത്സവം മൂന്നാം ദിവസം തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് റിട്ട. അസോസിയേറ്റ് പ്രൊഫസർ ഡോ.പി.കെ.സാബു പ്രഭാഷണം നടത്തും.

ശാഖായോഗം സെക്രട്ടറി ഗിരീഷ് പി.എസ്.അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശാഖായോഗം കമ്മിറ്റിയംഗങ്ങളായ സി.കെ.മോഹനൻ, ഷാജിമോൻ, യൂത്ത്മൂവ്മെൻറ് യൂണിറ്റ് വൈസ് പ്രസിഡൻ്റ് കെ.ജെ. മനീഷ് എന്നിവർ പ്രസംഗിക്കും. വനിതാസംഘം യൂണിറ്റ് പ്രസിഡൻ്റ് ബിജി സജീവ് സ്വാഗതവും യൂത്ത്മൂവ്മെൻ്റ് യൂണിറ്റ് സെക്രട്ടറി സി.എസ്.മണിക്കുട്ടൻ കൃതഞ്ജതയും പറയും.

Hot Topics

Related Articles