ഐലൻഡ് എക്സ്പ്രസിൽ യുവതിക്കുനേരെ ലൈംഗിക അതിക്രമം : മൂവാറ്റുപുഴ സ്വദേശിയായ പ്രതി അറസ്റ്റിൽ

കോട്ടയം : ഐലൻഡ് എക്സ്പ്രസ്സിൽ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മൂവാറ്റുപുഴ സ്വദേശി കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ പാലക്കുഴ ചെറുവേലിൽ വീട്ടിൽ മനോജി ( 48) നെയാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ഐ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസിൽ ആയിരുന്നു സംഭവം. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യുവതിക്ക് നേരെ പ്രതി മോശമായി പെരുമാറുകയായിരുന്നു. സംഭവത്തെ തുടർന്ന് കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Advertisements

Hot Topics

Related Articles