വിജയപുരം പഞ്ചായത്തിൽ ബജറ്റ് അവതരിച്ചു: 31.38 കോടി രൂപ വരവും 28.72 കോടി രൂപ ചെലവും

വിജയപുരം: ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് ബിജു അമ്പലത്തിങ്കൽ അവതരിപ്പിച്ചു. 31.38 കോടി രൂപ വരവും 28.72 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 2.65 കോടി രൂപ നീക്കിയിരിപ്പുള്ള ബജറ്റ് ആണ് അവതരിപ്പിച്ചത്. പ്രസിഡന്റ് ഷൈനി വർക്കി വേലങ്ങാടൻ അധ്യക്ഷത വഹിച്ചു. ഓഫീസ് ഷോപ്പിംഗ് കോംപ്ലക്സിന് നാല് കോടി രൂപ, മാങ്ങാനം മിനി ടർഫിന് 10 ലക്ഷം രൂപ, ജില്ലാപഞ്ചായത്തും–ബ്ലോക്ക് പഞ്ചായത്തും വിജയപുരം പഞ്ചായത്തും ചേർന്ന് നിർമ്മിക്കുന്ന വടവാതൂർ ടർഫിന് 20 ലക്ഷം , റോഡുകൾക്ക് മൂന്ന് കോടി , ഭവന നിർമ്മാണം ഭവന പുനരുദ്ധാരണം രണ്ട് കോടി , അംഗനവാടികൾക്ക് സ്ഥലം വാങ്ങാൻ ഒരു കോടി , അങ്കണവാടി പോഷകാഹാര പദ്ധതിക്ക് 30 ലക്ഷം രൂപ, മാലിന്യ സംസ്കരണത്തിന് 35 ലക്ഷം രൂപ, വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനത്തിനും ഓട്ടോ റിക്ഷ വാങ്ങാനും 25 ലക്ഷം രൂപ, പകൽ വീട് പദ്ധതിക്ക് 20 ലക്ഷം രൂപ എന്നിവയും ബജറ്റിൽ അനുവദിച്ചു. ബജറ്റ് പഞ്ചായത്ത് അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു.

Advertisements

Hot Topics

Related Articles