ഇറാൻ ഇസ്രായേൽ സംഘർഷം: ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും സംസാരിച്ച് മോദി ; ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയായി

ദില്ലി: ഇറാൻ ഇസ്രായേൽ സംഘർഷം ഇന്ത്യക്കാർ ഏറെയുള്ള ഗൾഫ് രാജ്യങ്ങളെ വലിയ തോതിൽ ബാധിച്ചതിന് പിന്നാലെ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാൻ സുൽത്താൻ, കുവൈറ്റ് കിരീടാവകാശി എന്നിവരുമായി പ്രധാനമന്ത്രി സംസാരിച്ചു. രണ്ടു രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണത്തിൽ മോദി ആശങ്ക അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷയും ചർച്ച ചെയ്തു. 

Advertisements

ഇന്ന് ഉച്ചകഴിഞ്ഞാണ് ഗൾഫ് മേഖലയിലെ രണ്ട് പ്രധാന നേതാക്കളുമായി പ്രധാനമന്ത്രി മോദി സംസാരിച്ചത്. ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായി അദ്ദേഹം ഫോൺ സംഭാഷണം നടത്തി. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹുമായും അദ്ദേഹം സംസാരിച്ചു.രണ്ട് ചർച്ചകളിലും, അതത് രാജ്യങ്ങളിലെ ആക്രമണങ്ങളിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും അവിടെ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ചർച്ച ചെയ്യുകയും ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ  നിയന്ത്രണങ്ങൾ കർശനമാണ്. യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണവും പിന്നാലെ തീപ്പിടുത്തവുമുണ്ടായി. ഫുജൈറയിൽ റോഡിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. പോർട്ട് ടണൽ മുതൽ വില്ലേജ് ബ്രിഡ്ജ് വരെ അടച്ചു. ഡ്രോൺ അവശിഷ്ടങ്ങളും വീണു.  

ദേശീയ ആകാശപരിധിയിൽ  ഒമാൻ ഭരണകൂടം സുരക്ഷാ ജാഗ്രത ശക്തിപ്പെടുത്തി. രാജ്യത്ത് ഡ്രോണുകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള മനുഷ്യരഹിത വിമാനങ്ങളുടെയും വിവിധ വായുമാർഗ കായിക പ്രവർത്തനങ്ങളുടെയും അനുമതികൾ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ എവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. ഇന്ന് പുറത്തിറക്കിയ സർക്കുലറിലാണ് തീരുമാനം അറിയിച്ചിട്ടുള്ളത്. 

സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ ഡ്രോണുകളുടെയും പ്രവർത്തനം ഉടൻ പ്രാബല്യത്തിൽ നിർത്തി വെക്കുകയാണ്. കൂടാതെ പാരാഗ്ലൈഡിംഗ്, പാരാമോട്ടോർ, എയർ സ്പോർട്സ് എയർക്രാഫ്റ്റുകൾ എന്നിവ ഉൾപ്പെടെയുള്ള വായുമാർഗ കായിക വിനോദ പ്രവർത്തനങ്ങൾക്കും നിരോധനം ബാധകമാണ്.

Hot Topics

Related Articles