ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന് പുതിയ മാനേജിംഗ് ഡയറക്ടർ: പി. എം നൗഷാദ് ചുമതലയേറ്റു

കോട്ടയം: ഓയിൽ പാം ഇന്ത്യയുടെ (ഒ.പി.ഐ.എൽ)യുടെ മാനേജിംഗ് ഡയറക്ടറായി പി. എം നൗഷാദ് ചുമതലയേറ്റു. പൊതുഭരണ, കൃഷി വികസനം, ഇ-ഗവേണൻസ് മേഖലകളിൽ 30 വർഷത്തിലധികം പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.

Advertisements

കൃഷി വകുപ്പ്, വാണിജ്യ-വ്യവസായ മേഖലകൾ ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പ്രധാന ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ)യിൽ ഡയരക്ടർ (പ്രൊജക്ട്സ്) ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജൈവകൃഷി, സംരംഭകത്വ വികസനം, കാർഷിക വിപണന സംവിധാനങ്ങൾ എന്നിവയിൽ പ്രത്യേക പരിചയസമ്പത്തുള്ള വ്യക്തിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ.ടി.എം.എ (എ ടി എം എ) പദ്ധതികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, കാർഷിക മേഖലയിൽ നിരവധി നവീകരണ പദ്ധതികൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. കേരള സ്റ്റേറ്റ് എഡിറ്റിംഗ് ലിമിറ്റഡിൽ റിസർച്ച് മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. ഒ.പി.ഐ.എലിന്റെ നിലവിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം, ഓയിൽ പാം കൃഷി വ്യാപനവും ഉൽപാദന വർധനയും ലക്ഷ്യമാക്കി പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Hot Topics

Related Articles