കോട്ടയം പേരൂർ ബ്ളസിപ്പടിയിൽ സ്കൂട്ടർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം : മരിച്ചത് ഭർത്താവിനൊപ്പം യാത്ര ചെയ്ത യുവതി

കോട്ടയം : ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡിലെ കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗാന്ധിനഗർ മുടിയൂർക്കര ഇടിവെട്ടുംകാലായിൽ അഖിൽമോൻ്റെ ഭാര്യ പ്രവിത (28) ആണ് മരിച്ചത്. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ദിവസമായിരുന്നു അപകടം. ഫെബ്രുവരി 27 വെള്ളിയാഴ്ച ആറാട്ടിനു ശേഷം രാത്രിയോടെ പ്രവിതയും ഭർത്താവും മുടിയൂർക്കരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം പേരൂർ ബ്ളസിപ്പടിയിൽ വാട്ടർ അതോറിട്ടിയുടെ മാൻഹോളിലെ ഗട്ടറിൽ ഇവർ സഞ്ചരിച്ച ബൈക്ക് വീഴുകയായിരുന്നു. ഈ സമയം ബൈക്കിന്റെ പിന്നിൽ നിന്നും പ്രവിത റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ പ്രവിത അഞ്ചുദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് മരണം സംഭവിച്ചു. നട്ടാശേരി പഴയാറ്റിൽ വാസുവിൻ്റെ മകളാണ്. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിവെട്ടുംകാലാ വീട്ടുവളപ്പിൽ നടത്തും.

Advertisements

Hot Topics

Related Articles