വെച്ചൂരിൽ പാടശേഖരത്തിൽ താറാവുകളെ ചത്ത നിലയിൽ കണ്ടെത്തി

ഫോട്ടോ:വെച്ചൂർ കോലാംപുറത്തുകരി പാടശേഖരത്തിന് സമീപമുള്ള മോട്ടോർ തറക്ക് പിറകിലായി താറാവുകൾ കൂട്ടത്തോടെ ചത്തനിലയിൽ

Advertisements

വെച്ചൂർ:വെച്ചൂർ കോലാംപുറത്തുകരി പാടശേഖരത്തിന് സമീപമുള്ള മോട്ടോർ തറക്ക് പിറകിലായി താറാവുകൾ കൂട്ടത്തോടെ ചത്തനിലയിൽ. പാടത്തും വരമ്പിലുമായി 20ഓളം താറാവുകളാണ് ഒ ചത്തത്. കൊയ്ത്തു കഴിഞ്ഞ പാടത്ത് തീറ്റാനായി താറാവുകർഷകർ ഇറക്കിയ താറാവുകളാണ് ചത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചത്തതാറാവുകൾ ചീഞ്ഞളിഞ്ഞ് കടുത്ത ദുർഗന്ധമുയരുന്നതിനാൽ റോഡിലൂടെ മൂക്ക് പൊത്തി പോകേണ്ട സ്ഥിതിയാണ്. ജല മലിനീകരണമോ അസുഖ ബാധ മൂലമാണോ താറാവുകൾ ചാകുന്നതെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. പരിശോധന നടത്തി രോഗബാധ വ്യാപകമാകുന്നത് തടയുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം പഞ്ചായത്തടക്കം നടപടി എടുക്കണമെന്നാണ് ആവശ്യം.

Hot Topics

Related Articles