അരീപ്പറമ്പ് : യാക്കോബായ സഭ കോട്ടയം ഭദ്രാസന ജെ.എസ്.വി.ബി.എസ്. അദ്ധ്യാപക പരിശീലന ക്യാമ്പ് അരീപ്പറമ്പ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറിയും ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ.തോമസ് മോർ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു.





വികാരി ഫാ.ജോർജ്ജ് ജേക്കബ് കരിപ്പാൽ പതാക ഉയർത്തി പ്രാരംഭ സന്ദേശം നൽകി. സഹവികാരി ഫാ.സ്വോബി മാത്യു മൂലയിൽ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കോര.സി.കുന്നുംപുറം, എബി മാത്യു, ഭദ്രാസന സെക്രട്ടറി ജോമോൻ.കെ.ജെ, അദ്ധ്യാപക പ്രതിനിധി സാജൻ എടാട്ട്, പാമ്പാടി ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ മാത്യു വർഗീസ്, ട്രസ്റ്റി പി.വി.വർഗീസ്, സെക്രട്ടറി ജേക്കബ് ഇട്ടി, സൺഡേസ്‌കൂൾ ഹെഡ്മാസ്റ്റർ സുബി റ്റി.ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു. കോട്ടയം ഭദ്രാസനത്തിലെ ചെങ്ങളം,കോട്ടയം, മണർകാട്,പള്ളം,പാമ്പാടി എന്നീ ഡിസ്ട്രിക്റ്റുകളിലെ 67 സൺഡേസ്കൂളുകളിൽ നിന്നുമായി അദ്ധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു. ഇയ്യോബ് 40:9 “ശോഭയും കാന്തിയും അണിയുക” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടത്തിയ ക്യാമ്പിൽ ഗാനപരിശീലനം, ആക്ഷൻ സോംങ്ങ് പരിശീലനം, ധ്യാന സഹായിയുടെ അവതരണം, അദ്ധ്യാപക പരിശീലന ക്ലാസ് എന്നിവ നടത്തപ്പെട്ടു.

