യാക്കോബായ സുറിയാനി സഭ ഭദ്രാസന ഒഫീഷ്യൽ സെമിനാർ

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ 67 സൺഡേസ്കൂളുകളുടെയും ഒഫീഷ്യൽ സെമിനാർ കോട്ടയം സെൻ്റ് ഇഗ്നാത്തിയോസ് സിംഹാസന കത്തീഡ്രലിൽ വച്ച് നടത്തി. ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഒഫീഷ്യൽ മീറ്റ് വികാരി വെരി.റവ.അലക്സ് തോമസ് കോറെപ്പിസ്കോപ്പ വെട്ടിക്കോട്ട് ഉദ്ഘാടനം ചെയ്തു.

Advertisements

സഹവികാരി ഫാ.റോബി.ജെ. ആര്യാട്ട്, ഭദ്രാസന സെക്രട്ടറി കെ.ജെ.ജോമോൻ, ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർമാരായ കോര.സി.കുന്നുംപുറം (ചെങ്ങളം), ബിനു കെ.മാത്യു (കോട്ടയം), കെ.എം.മാത്യു (മണർകാട്), ഷിനു ഏബ്രഹാം (പള്ളം), മാത്യു വർഗീസ് (പാമ്പാടി), കേന്ദ്ര കമ്മിറ്റിയംഗം എബി മാത്യു, ഹെഡ്മാസ്റ്റർ പി.എൽ.വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രവേശനോത്സവം, സ്ഥാപകദിനം, ചിത്രരചനാ മത്സരം, ഒഫീഷ്യൽ സെമിനാറുകൾ, കലോത്സവം & പരിശീലന കളരി, അദ്ധ്യാപക മത്സരമായ ‘ മികവ് ‘, വിദ്യാർത്ഥി പരിശീലന ക്യാമ്പ് ‘ ഡാലിയ ‘, അദ്ധ്യാപക സൗഹൃദ സംഗമം ‘ ബാസ്സ് ‘, ജെ.എസ്.വി.ബി.എസ് & പരിശീലന ക്യാമ്പ്, ചാരിറ്റി പ്രവർത്തനങ്ങൾ, വാർഷിക പരീക്ഷ, സ്കോളർഷിപ്പ് പരീക്ഷ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് യോഗത്തിൽ ചർച്ചകൾ നടന്നു.

Hot Topics

Related Articles