ദില്ലി: മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
Advertisements
വൈവിധ്യമേറിയ നിയമ മേഖലകളില്‍ തന്റെ പേര് എഴുതിച്ചേർത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതിയിലേക്ക് എത്തുന്നത്. ജസ്റ്റിസ് സി ടി രവികുമാർ വിരമിച്ചതിന് പിന്നാലെയാണ് ഉന്നത നീതീപീഠത്തിലേക്ക് മലയാളിയായ ജഡ്ജി വിനോദ് ചന്ദ്രൻ എത്തുന്നത്.