സ്ഥലത്തിനു രേഖകളില്ല; അഞ്ചു വർഷമായി കോട്ടയം നഗരസഭയുടെ അഞ്ചു കോടി കോടതിയിൽ; തിരികെ എടുക്കാൻ താല്പര്യമില്ലാതെ കോട്ടയം നഗരസഭ

കോട്ടയം: കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ വിലയായ അഞ്ചു കോടി രൂപ കോടതിയിൽ കെട്ടി വച്ച് അഞ്ചു വർഷം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ കോട്ടയം നഗരസഭ. റെയിൽവേ വികസനത്തിന്റെ ഭാഗമായി കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരമായി നൽകിയ തുകയാണ് മതിയായ രേഖകൾ ഇല്ലാതത്തിനാൽ അഞ്ചു വർഷം കഴിഞ്ഞിട്ടും ഇനിയും നഗരസഭയ്ക്ക് ലഭിക്കാത്തത്. ഈ തുക തിരികെ പിടിക്കാൻ നഗരസഭ യാതൊരു വിധ ശ്രമവും ഇനിയും നടത്തുന്നില്ലെന്നതാണ് ഏറെ രസകരം.

Advertisements

2019 ലാണ് കോട്ടയം നാഗമ്പടത്തെ കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങൾ റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഏറ്റെടുത്തത്. രേഖകളിൽ നഗരസഭയുടെ സ്ഥലമാണ് ഇതെന്ന് കണ്ടെത്തുകയും, ഇത് കൂടാതെ ഈ സ്ഥലത്തിന്മേൽ കോട്ടയം നഗരസഭ അവകാശവാദം ഉന്നയിക്കുകയും ചെയ്തതോടെ ഈ തുക കോട്ടയം നഗരസഭയ്ക്ക് അവകാശപ്പെട്ടതാണ് എന്നു കണക്ക് കൂട്ടി കോടതിയിൽ കെട്ടി വയ്ക്കുകയായിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചാൽ നഗരസഭയ്ക്ക് പണം സ്വന്തം അക്കൗണ്ടിലേയ്ക്കു മാറ്റാനും സാധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, അഞ്ചു വർഷം കഴിഞ്ഞിട്ടും ഇതു വരെയും ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിക്കാൻ കോട്ടയം നഗരസഭ മതിയായ താല്പര്യം കാണിക്കുന്നില്ല. സർക്കാരിന് അപേക്ഷ സമർപ്പിച്ച് വില്ലേജ് ഓഫിസിൽ നിന്നും രേഖകൾ കൈപ്പറ്റി കോടതിയിൽ ഹാജരാക്കിയാൽ സ്വാഭാവികമായും നഗരസഭയ്ക്ക് ഈ തുക സ്വന്തം അക്കൗണ്ടിൽ ലഭിക്കും. എന്നാൽ, ഈ തുക കൈപ്പറ്റുന്നതിനു വേണ്ട നടപടികൾ ഉദ്യോഗസ്ഥരോ, ഉദ്യോഗസ്ഥരെ ഭരിക്കുന്ന ഭരണാധികാരികളോ സ്വീകരിക്കുന്നില്ലെന്നതാണ് ഏറെ രസകരം.

കോട്ടയം നഗരസഭയുടെ ഉടമസ്ഥതിയിലുണ്ടായിരുന്ന കെട്ടിടം വരെ പ്രവർത്തിച്ചിരുന്ന സ്ഥലമാണ് റെയിൽവേ വികസനത്തിനായി ഏറ്റെടുത്തത്. എന്നിട്ട് പോലും ഈ സ്ഥലത്തിന്മേൽ നഗരസഭ യാതൊരു വിധ ഉത്തരവാദിത്വവും കാട്ടുന്നില്ല. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് കോട്ടയം നഗരസഭ ഉഴറുന്നതായുള്ള കാഴ്ചകൾ പുറത്ത് വരുമ്പോഴാണ് അഞ്ചു കോടി രൂപയ്ക്കു മുകളിലുള്ള തുക നഗരസഭയ്ക്ക് നഷ്ടമാകുന്ന സാഹചര്യം ഉണ്ടായത്.

കോട്ടയം നാഗമ്പടത്ത് പരിവർത്തിത ശുപാർശിത കോർപ്പറേഷന് പിന്നിലുണ്ടായിരുന്ന സ്ഥലവും, മുൻപ് കോളനി പ്രവർത്തിച്ചിരുന്ന സ്ഥലത്തെ വഴിയും, ഹോമിയോ ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗവും അടക്കം നഗരസഭ റെയിൽവേയ്ക്ക് വിട്ടു നൽകിയിരുന്നു. ഇതിന്റെയെല്ലാം രേഖകളാണ് കോട്ടയം നഗരസഭയിൽ കാണാതെ ആയത്. അഖിൽ സി വർഗീസ് എന്ന ക്ലർക്ക് പെൻഷൻ ഫണ്ടിൽ നിന്നും മൂന്നരക്കോടി തട്ടിയെടുക്കുകയും, 211 കോടി രൂപ കാണാതാകുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ അഞ്ചു കോടി രൂപ കോടതിയിൽ കെട്ടി വച്ചിട്ടും ഏറ്റെടുക്കാൻ നഗരസഭ നടപടി സ്വീകരിക്കാത്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.