വിഷു ദിനത്തിൽ വിവിധ അപകടങ്ങൾ : അപകടങ്ങളിൽ അഞ്ച് പേർക്ക് പരുക്കേറ്റു

പാലാ : വിഷുദിനത്തിൽ ഉണ്ടായ വത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂരിൽ വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടറിൽ സഞ്ചരിച്ച കുടുംബാം​ഗങ്ങൾക്കു പരുക്കേറ്റു. പൊൻകുന്നം സ്വദേശികളായ ധനേഷ്.എം.വിജയൻ ( 37),ഭാര്യ സൗമ്യ (31), മക്കളായ അക്ഷിത് ( 8), അക്ഷയ ( 7) എന്നിവർക്കാണ് പരുക്കേറ്റത്.
ഇടുക്കി പെരിയംകവല ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞ് മാത്യു സെബാസ്റ്റ്യന് ( 39) പരുക്കേറ്റു.രാത്രിയിലായിരുന്നു അപകടം.

Advertisements

Hot Topics

Related Articles