ഉയിർപ്പിന്റെ സ്മരണ പുതുക്കി മണർകാട് കത്തീഡ്രലിൽ ഉയിർപ്പ് പെരുന്നാൾ ആചരിച്ചു

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നമ്മുടെ കർത്താവായ യേശു മിശിഹായുടെ രക്ഷാകരമായ പുനരുത്ഥാനത്തിന്റെ സ്മരണയിൽ ഉയിർപ്പ് പെരുന്നാൾ ആചരിച്ചു ; ശുശ്രൂഷകൾക്ക് അഭിവന്ദ്യ. ഡോ.മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിച്ചു. വൈകിട്ട് 05.00 ന് സന്ധ്യാ നമസ്ക്കാരത്തോടെ ആരംഭിച്ച ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ 10 മണിയോടെ അവസാനിച്ചു.

Advertisements

ശുശ്രൂഷകൾക്ക് ഇടവക സഹ വികാരി റവ. ഫാ എം. ഐ തോമസ് മറ്റത്തിൽ, റവ. ഫാ കുര്യൻ മാത്യു വടക്കെപ്പറമ്പിൽ എന്നിവർ സഹ കാർമ്മികരായി. ആയിരക്കണക്കിന് വിശ്വാസികൾ പുനരുത്ഥാനത്തിന്റെ പ്രത്യാശയിൽ ശുശ്രൂഷകളിൽ സംബന്ധിച്ചു.
ഇടവക സഹ വികാരിമാരായ വെരി. റവ കുര്യാക്കോസ് കിഴക്കേടത്ത്, വെരി. റവ. കുര്യാക്കോസ് കറുകയിൽ,റവ. ഫാ. മാത്യു എം ബാബു വടക്കേപറമ്പിൽ, റവ. ഫാ കുര്യാക്കോസ് കാലായിൽ, റവ. ഫാ. സനോജ് കുര്യൻ തെക്കേകുറ്റ്, റവ. ഫാ ഗീവറുഗീസ് നടുമുറിയിൽ, റവ. ഫാ ലിറ്റു തണ്ടാശേരിയിൽ,ഡോ.ഡീക്കൻ ജിതിൻ കുര്യൻ ചിരവത്തറ, ഡീക്കൻ ജിതിൻ മൈലക്കാട്ട് എന്നിവ സന്നിഹിതരായിരുന്നു.

Hot Topics

Related Articles