കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ഭവൻ : അവധിക്കാല ക്ലാസ് 29ന് സമാപിക്കും

കോട്ടയം : കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ അവധിക്കാലക്ലാസ് 29 ന് സമാപിക്കും.രാവിലെ 9.30 മുതൽ കുട്ടികളുടെ അരങ്ങേറ്റം. 10 ന് സമാപന സമ്മേളനം ഹേമലത പ്രേം സാഗർ(ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്) ഉദ്ഘാടനം ചെയ്യും. എബ്രഹാം ഇട്ടിച്ചെറിയ (ചെയർമാൻ കുട്ടികളുടെ ലൈബ്രറി) അദ്ധ്യക്ഷത വഹിക്കും. വി. ജയകുമാർ (എക്സികുട്ടീവ് ഡയറക്ടർ കുട്ടികളുടെ ലൈബ്രറി) മാനേജിംഗ് കമ്മിറ്റി അംഗങ്ങളായറബേക്ക ബേബി ഐപ്പ് ,ഫാ. ഡോ. എം.പി ജോർജ്, ഷാജി വേങ്കടത്ത്. പബ്ലിക് ലൈബ്രറി എക്സിക്യുട്ടീവ് സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles