കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിന്നും സ്ഥിരമായി മൊബൈൽ ഫോൺ മോഷണം; സ്ഥിരം മോഷ്ടാവായ മള്ളൂശേരി സ്വദേശി പിടിയിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിന്നും സ്ഥിരമായി മൊബൈൽ ഫോൺ മോഷ്ടിച്ചിരുന്ന പ്രതി പിടിയിൽ. മള്ളൂശേരി പാറയ്ക്കൽ വീട്ടിൽ സലിം (45)മിനെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വ്യാപകമായി മൊബൈൽ ഫോണുകൾ മോഷണം പോകുന്നതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

Advertisements

ഇതോടെയാണ് സ്ഥിരം മോഷ്ടാവായ പ്രതി പിടിയിലായത്.
കോട്ടയം ഈസ്റ്റ് , കോട്ടയം വെസ്റ്റ് , ഗാന്ധിനഗർ എന്നീ പോലീസ് സ്റ്റേഷനുകളിൽ വിവിധ മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി ആയതിലേക്ക് കോടതിയിൽ വിചാരണ നേരിട്ട് വരികയാണ്. . ഇയാൾ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിലേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. എസ്.ഐ ജയപ്രകാശ് എൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർ മാരായ രഞ്ജിത് ടി ആർ , സുനു ഗോപി , ശ്രീനിഷ് തങ്കപ്പൻ , ശ്രീജിത്ത് , രാജീവ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്‌റ് ചെയ്തത്.

Hot Topics

Related Articles