കുവൈറ്റിലെ ബാങ്കിനെ കബളിപ്പിച്ച് 60 ലക്ഷം മുതൽ ഒരു കോടി വരെ തട്ടിയെടുത്തു : കുവൈറ്റിലെ അൽ അഹ്ലി ബാങ്കിൻ്റെ പരാതിയിൽ ജില്ലയിൽ എട്ടു പേർക്കെതിരെ കേസടുത്ത് പോലീസ്

കോട്ടയം : കുവൈറ്റിൽ ബാങ്കിനെ കബളിപ്പിച്ച് 60 ലക്ഷം മുതൽ ഒരു കോടി വരെ തട്ടിയെടുത്ത സംഭവത്തിൽ ജില്ലയിൽ എട്ടു പേർക്ക് എതിരെ കേസെടുത്ത് പൊലീസ്. കോട്ടയം ജില്ലയിൽ വൈക്കം കുറവിലങ്ങാട് കടുത്തുരുത്തി തലയോലപ്പറമ്പ് വെള്ളൂർ പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുവൈറ്റിലെ അൽ അഹ്ലി ബാങ്കിൻ്റെ പ്രതിനിധികൾ ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിനെ നേരിട്ട് കണ്ട് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് കോട്ടയം ജില്ലാ പോലീസ് വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Advertisements

കുവൈറ്റിലെ അൽ അഹ്ലി ബാങ്കിൽ നിന്നും വായ്പ എടുത്തശേഷം മലയാളികൾ അടക്കമുള്ളവർ മുങ്ങുകയായിരുന്നു എന്നാണ് പരാതി. സംസ്ഥാനത്ത് എമ്പാടുമായി 206 കേസുകളാണ് നിലവിൽ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലാണ്. നിലവിൽ മൂന്നു കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിൽ കടുത്തുരുത്തി , വെള്ളൂർ , ഉഴവൂർ സ്വദേശികളാണ് പ്രതികൾ ആയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാങ്ക് അധികൃതർ നൽകിയ പരാതിയിലുള്ള വിലാസത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ അടക്കമുള്ള ശേഖരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസ് വിദേശത്തു നടന്നതായതിനാൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും, ഇതിനുശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ എന്നും ജില്ലാ പോലീസ് മേധാവി എ.ഷാഹുൽഹമീദ് ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച രേഖകൾ അടക്കമുള്ളവ ബാങ്ക് അധികൃതർ പോലീസിന് കൈമാറിയിട്ടുണ്ട്.

Hot Topics

Related Articles