വൈക്കം : വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിൽസാ കേന്ദ്രം വൈക്കം റോട്ടറി ക്ലബ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വൈക്കം ഏരിയാ കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ചികിൽസാ ക്യാമ്പ് 27ന് നടക്കും
നട്ടെല്ല് സംബന്ധമായ രോഗങ്ങൾ,സന്ധി രോഗങ്ങൾ,വാതരോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് സൗജന്യ വിദഗ്ധ വൈദ്യപരിശോധനയും ഔഷധ വിതരണവും നടക്കും.
അസ്ഥിക്ഷയം കണ്ടെത്തുന്നതിനുള്ള സൗജന്യ ബോൺമിനറൽ ഡെൻസിറ്റി പരിശോധനയുമുണ്ട്. 27ന് രാവിലെ 9.30ന് വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിൽസാ കേന്ദ്രത്തിൽ ആരംഭിക്കുന്ന ക്യാമ്പ് ഉച്ചയ്ക്ക് രണ്ടിന് സമാപിക്കും. പങ്കെടുക്കുന്ന രോഗികൾക്ക് ശ്രീകൃഷ്ണ യിൽ തുടർചികിൽസയ്ക്ക് 20 ശതമാനം ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8078817711എന്ന നമ്പറിൽ ബന്ധപ്പെടണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിപാടി വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ റോട്ടറി ഡിസ്ട്രിക് അസിസ്റ്റൻ്റ് ഗവർണർ ജെയിംസ് ജെ പാലയ്ക്കൽ, വൈക്കം റോട്ടറി ക്ലബ് പ്രസിഡൻ്റ് നിമ്മിജയിംസ്, വല്ലകംശ്രീകൃഷ്ണ ആയുർവേദ ചികിൽസാ കേന്ദ്രം മാനേജിംഗ് ഡയറക്ടർ ഡോ. വിജിത്ത് ശശിധർ, പബ്ലിസിറ്റി കൺവീനർ അഡ്വ. കെ. പി.ശിവജി തുടങ്ങിയവർ സംബന്ധിച്ചു.


