തിരുവനന്തപുരം: ആഹാരം കഴിക്കുന്നതിനിടെ നഴ്‌സിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പുല്ലാനി മുക്കിൽ റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ സതീശന്റെ മകൾ എസ്.എൽ. വൃന്ദ (വയസ് വ്യക്തമല്ല)യാണ് മരിച്ചത്.വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയോട് ‘ആശുപത്രിയിൽ കൊണ്ടു പൊയ്ക്കോ’ എന്ന് പറഞ്ഞതിനു പിന്നാലെയാണ് വൃന്ദ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്നു വൃന്ദ. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ മുറിയിൽ നിന്ന് ഒരു മരുന്ന് കുപ്പി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിന്റെ അമിത ഉപയോഗം മരണകാരണമാകാമെന്നാണു പ്രാഥമിക നിഗമനം.ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Advertisements


