സീറ്റിൽ :പ്രൈം മെംബർഷിപ്പിന്റെ പേരിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിൽ അമേരിക്കൻ ഓൺലൈൻ വ്യാപാര ഭീമൻ ആമസോണിന് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ 250 കോടി ഡോളർ (ഏകദേശം 20,900 കോടി രൂപ) പിഴ ചുമത്തി.ഉപഭോക്താക്കളെ വിദഗ്ധമായി പ്രേരിപ്പിച്ച് പ്രൈം അംഗത്വം എടുക്കാൻ നിർബന്ധിക്കുകയും, അത് റദ്ദാക്കാൻ പ്രയാസമാക്കുകയും ചെയ്തതാണ് നടപടി സ്വീകരിക്കാനുള്ള കാരണം.സിവിൽ പെനൽറ്റീസായി 100 കോടി ഡോളർ (8,300 കോടി രൂപ) ആമസോൺ അടയ്ക്കണം. കൂടാതെ 150 കോടി ഡോളർ (12,450 കോടി രൂപ) ഉപഭോക്താക്കൾക്ക് തിരികെ നൽകണമെന്നും ഫെഡറൽ ട്രേഡ് കമ്മീഷൻ വിധിച്ചു. ഇതുവരെ ചട്ടലംഘനത്തിനായി കമ്മീഷൻ ഏർപ്പെടുത്തിയതിൽ ഏറ്റവും വലിയ തുകയാണിതെന്ന് അധികൃതർ വ്യക്തമാക്കി.30 മില്യൺ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ഓൺലൈനായി സാധനം വാങ്ങുന്നതിനിടെ തെറ്റിദ്ധരിപ്പിക്കപ്പെട്ടും പിന്നീട് സബ്സ്ക്രിപ്ഷൻ നിർബന്ധിതമായി പുതുക്കേണ്ടിവന്നും.
30 മില്യൺ (3 കോടി) ഉപഭോക്താക്കൾക്ക് നഷ്ടമുണ്ടായതായി കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർക്കാണ് നഷ്ടപരിഹാരമായി തുക തിരികെ നൽകുക. സെറ്റിൽമെന്റ് നിലവിൽ വന്ന് 90 ദിവസത്തിനകം പണം ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
നിയമലംഘനം
2010-ലെ ഓൺലൈൻ ഷോപ്പേഴ്സ് കോൺഫിഡൻസ് ആക്ട് പ്രകാരമാണ് ആമസോണിനെതിരെ നടപടി. ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ എന്തിനൊക്കെയാണ് പണം ഈടാക്കുന്നതെന്ന് വ്യക്തമാക്കേണ്ടത് ഉപഭോക്താക്കളുടെ അവകാശമാണെന്നും അത് ലംഘിച്ചുവെന്നുമാണ് ആരോപണം.രണ്ടു വർഷം മുമ്പാണ് ഉപഭോക്താക്കൾ പരാതി നൽകി കോടതിയെ സമീപിച്ചത്. എന്നാൽ തങ്ങൾ വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാതെ തന്നെ പ്രൈം മെംബർഷിപ്പും റദ്ദാക്കലും നടത്താൻ സൗകര്യമുണ്ടെന്നും ആമസോൺ നിലപാടെടുത്തു.
വൻ വരുമാനമാർഗം
ഓൺലൈൻ ഷോപ്പിംഗിനൊപ്പം അതിവേഗ ഡെലിവറി, വീഡിയോ സ്ട്രീമിംഗ്, വിവിധ ഓഫറുകൾ തുടങ്ങിയവയാണ് പ്രൈം മെംബർഷിപ്പിന്റെ പ്രധാന ആകർഷണം. മാസം 14.99 ഡോളർ, വാർഷികം 139 ഡോളർ എന്നതാണ് സബ്സ്ക്രിപ്ഷൻ ഫീസ്. ലോകമെമ്പാടുമായി 200 മില്യൺ (20 കോടി) ഉപഭോക്താക്കളാണ് ആമസോൺ പ്രൈമിന്റെ ഭാഗമായിരിക്കുന്നത്.


