ബേക്കർ മെമ്മോറിയൽ സ്കൂൾ, ഗൈഡ്സ് റേഞ്ചർ യൂണിറ്റ് ത്രിദിന ക്യാമ്പിന് തുടക്കമായി

കോട്ടയം : ബേക്കർ മെമ്മോറിയൽ സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് റേഞ്ചർ യൂണിറ്റ് ത്രിദിന ക്യാമ്പ് ആരംഭിച്ചു. റവ. സിബി മാത്യു (ബേക്കർ ചാപ്പൽ ചാപ്ലയിൻ)ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisements

സേവന സന്നദ്ധതയുള്ള ഒരു നല്ല മനുഷ്യനാവുക, പ്രതികൂല സാഹചര്യങ്ങളെ നേരിടുവാനുള്ള നൈപുണ്യം ആർജിക്കുക തുടങ്ങി സമൂഹത്തിന് പ്രയോജനമുള്ളവരായിത്തീരുന്ന വൃക്തികളെ സൃഷ്ടിക്കുക എന്നതാണ് ഗൈഡ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യ പ്രഭാക്ഷണം നിർവ്വഹിച്ചു കൊണ്ട് ജില്ലാ കമ്മീഷണർ റോയി പി. ജോർജ് പ്രസ്ഥാവിച്ചു. സുധീർ പി.ആർ (ഡിസ്ട്രിക്റ്റ് ഓർഗനൈസിംഗ് കമ്മീഷ്ണർ), ഷിബു തോമസ് (പ്രിൻസിപ്പാൾ) , മനാഫ് എ. എസ്സ് (പി.ടി. എ പ്രസിഡന്റ് ) സിനു ജേക്കബ്, ഷീബാ ബേബി (റേഞ്ചർ ലീഡർ ) ലക്ഷ്മി പ്രിയദർശന എസ്. ( റേഞ്ചർ മേറ്റ്) എന്നിവർ പ്രസംഗിച്ചു

Hot Topics

Related Articles