കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ വോട്ട് കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ നടത്തി

തിരുവല്ല : തിരഞ്ഞെടുപ്പ് കമ്മീഷനെ ദുര്യുപയോഗം ചെയ്തുകൊണ്ട് ബിജെപി സർക്കാർ രാജ്യത്ത് നടത്തുന്ന വോട്ട് കൊള്ളക്കെതിരെ എ. ഐ. സി. സി ആഹ്വാനം ചെയ്ത സിഗ്‌നേച്ചർ ക്യാമ്പയിൻ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ്‌ വിജയ് ഇന്ദുചൂഡൻ നിയോജകമണ്ഡലം തല ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.
മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ സിഗ്‌നേച്ചർ ക്യാമ്പയിൻ നടത്തപ്പെടും. ജില്ലാ വൈസ് പ്രസിഡന്റുമാർ സലീൽ സാലി, കാഞ്ചന. എം. കെ, ജില്ല ജനറൽ സെക്രട്ടറി ജിവിൻ പുളിമ്പള്ളിൽ, അരുൺ പി അച്ചൻകുഞ്ഞ്, ഭാരവാഹികളായ ശ്രീജിത്ത്‌ തുളസിദാസ്, ജെയ്സൺ കവിയൂർ, ലിജോ പുളിമ്പള്ളിൽ, മിഥുൻ. കെ.ദാസ്, നിഖിൽ ചാക്കോ, ഈപ്പൻ ചാക്കോ,എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles