മാതാ അമൃതാനന്ദമയിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം; ചടങ്ങിൽ മന്ത്രി സജിചെറിയാൻ ഉപഹാരം കൈമാറി

കൊച്ചി :ഐക്യരാഷ്ട്രസഭയിലെ ജനറൽ അസംബ്ലിയിൽ മാതാ അമൃതാനന്ദമയി പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിൽ ആദരവുമായി സംസ്ഥാന സർക്കാരും. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ നടന്ന ചടങ്ങിൽ സർക്കാർ പ്രതിനിധിയായി മന്ത്രി സജിചെറിയാൻ മാതാവിന് ഉപഹാരം നൽകി ആദരിച്ചു.ഐക്യരാഷ്ട്രസഭാ വേദിയിലെ പ്രസംഗം മലയാളത്തിന്റെ പ്രസിദ്ധി വാനോളം ഉയർത്തിയെന്നു മന്ത്രി സജിചെറിയാൻ പ്രസംഗത്തിൽ വ്യക്തമാക്കി. മലയാള ഭാഷയ്ക്കാണ് സർക്കാരിന്റെ ആദരമെന്ന നിലപാടാണ് മാതാ അമൃതാനന്ദമയിയും മറുപടിയായി പങ്കുവെച്ചത്.അതേസമയം, സർക്കാരിന്റെ ആദരവിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്റെ മകൻ ജെയിൻ രാജ് രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പരിഹാസം രേഖപ്പെടുത്തിയത്. മന്ത്രിയുടെ ആശ്ലേഷവും സർക്കാരിന്റെ സമ്മാനവും സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയാവുകയാണ്.

Advertisements

ഇന്ന് മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനമാണ്. അമൃതപുരിയിലെ ആഘോഷ വേദിയിൽ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ, സുരേഷ് ഗോപി, ജോർജ് കുര്യൻ, കെ.സി. വേണുഗോപാൽ എം.പി., ശശി തരൂർ, വെള്ളാപ്പള്ളി നടേശൻ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസ അർപ്പിക്കാൻ എത്തിയിരുന്നു.പിറന്നാൾ സന്ദേശമായി മാതാ അമൃതാനന്ദമയി യുദ്ധം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് സമാധാനം ലഭിക്കട്ടെയെന്ന് പ്രാർത്ഥിച്ചു.

Hot Topics

Related Articles