കോഴിക്കോട് :വ്യാജസ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ പോയ കോഴിക്കോട് ചെരവന്നൂർ സ്വദേശിനി വർഷ (30)നെ മൂന്ന് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി.2022 നവംബറിൽ വീട്ടിൽ നിന്നിറങ്ങുന്നതിനുമുമ്പ് “ജീവിതം അവസാനിപ്പിക്കുന്നു” എന്ന കുറിപ്പ് എഴുതി വെച്ച് സ്കൂട്ടറുമായി പുറപ്പെട്ടതാണ് തുടക്കം. പിന്നാലെ അറപ്പുഴ പാലത്തിന് സമീപത്ത് സ്കൂട്ടർ കണ്ടെത്തുകയും, ഫോൺ-സിം കാർഡുകൾ ഉപേക്ഷിച്ച നിലയിൽ ലഭിക്കുകയും ചെയ്തതോടെ വർഷ പുഴയിൽ ചാടി ആത്മഹത്യ ചെയ്‌തെന്ന കഥ പ്രചരിച്ചു. എന്നാൽ, അത് വ്യാജമരണം സൃഷ്ടിച്ചുള്ള ഒളിവിനുള്ള ശ്രമമായിരുന്നു.ഫറോക്ക് സദീർ ആർക്കേഡിലെ സൗഭാഗ്യ ഫൈനാൻസിയേഴ്സിൽ 226.5 ഗ്രാം വ്യാജസ്വർണം പണയം വെച്ച് 9,10,000 രൂപയാണ് വർഷ തട്ടിയത്.
ഇതിനെ തുടർന്ന് ഫറോക്ക് പൊലീസ് കേസെടുത്തു. ഇതിനു പുറമെ, നാട്ടിൽ പലരിൽ നിന്നുമായി വൻതുക കടം വാങ്ങുകയും ചെയ്തു. കടക്കാരുടെ സമ്മർദം താങ്ങാനാവാതെ വ്യാജമരണം സൃഷ്ടിച്ച് നാടുവിട്ട വർഷ പിന്നീട് പാലക്കാട്, എറണാകുളം, തൃശൂർ തുടങ്ങിയിടങ്ങളിൽ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ആണ് കേസ് അന്വേഷിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള ശാസ്ത്രീയ പരിശോധനയിൽ വർഷ ജീവനോടെ ഉണ്ടെന്ന തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്റർനെറ്റ് കോളുകൾ വഴി വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടെന്നും വിവരങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് വർഷയെ തൃശൂരിൽ നിന്ന് ഫറോക്ക് പൊലീസ് പിടികൂടിയത്.


