ഒമാനിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

മസ്കറ്റ് :മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. എടക്കാട് ശിവഗംഗയില്‍ സന്ദീപ് (51) ആണ് സൂർ ആശുപത്രിയില്‍ മരിച്ചത്. 23 വർഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്നു.പതിനഞ്ചു വർഷത്തോളമായി സൂർ ഹോസ്പിറ്റലിൽ എയർ കണ്ടീഷണർ സൂപ്പർവൈസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

Advertisements

പിതാവ്: ബാലകൃഷ്ണന്‍. മാതാവ്: വസന്ത. ഭാര്യ: പ്രവിത. മക്കള്‍: നിതി, നേഹല്‍. സഹോദരങ്ങള്‍: അനൂപ്, സുദീപ്, സന്ധ്യ, പരേതനായ ദിലീപ്.നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

Hot Topics

Related Articles