രാസവള ക്ഷാമം; കോഴിവളം ആശ്രയിച്ച് തെങ്ങുകളിൽ വേരുചീയൽ രോഗം വ്യാപിക്കുന്നു

കോട്ടയം: നാളികേര കർഷകർ ദുരിതത്തിലാണെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. സംസ്ഥാനത്ത് രാസവളങ്ങളുടെ ലഭ്യത കുറഞ്ഞതോടെ കർഷകർ കോഴിവളവും മറ്റും കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി തെങ്ങുകളിൽ വേരുചീയൽ രോഗം വ്യാപകമായി കാണപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.വളർച്ച എത്തിയ തെങ്ങുകൾ അടിയോടെ മറിഞ്ഞു വീഴുന്ന സംഭവം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.

Advertisements

സാധാരണയായി ചെല്ലി ശല്ല്യം മൂലമാണ് തെങ്ങുകൾ വീണുപോകാറുള്ളത്. എന്നാൽ ഇപ്പോൾ രാസവള ക്ഷാമവും ചാണകത്തിന്റെ ലഭ്യത കുറയുകയും ചെയ്തതിനാൽ കർഷകർ കൂടുതലായി ആശ്രയിക്കുന്നത് കോഴിവളമാണ്.പച്ചക്കറി, വാഴ മുതലായ ചെറു വിളകൾക്ക് കോഴിവളം ഗുണകരമാണെങ്കിലും, സംസ്കരിക്കാത്ത കോഴിവളം ദീർഘവിളകൾക്ക് ദോഷകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്ഫോസ്, മഗ്നീഷ്യം, യൂറിയ, എന്നിവയുടെ ലഭ്യത കുറയുകയും, നാളികേരത്തിന് വിപണിയിൽ ഉണ്ടായ ഉണർവ് മൂലം ലഭ്യമായ വളങ്ങൾ മാത്രം പ്രയോഗിക്കാൻ കർഷകർ നിർബന്ധിതരാകുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നു.കുള്ളൻ തെങ്ങുകളിലാണ് വേരുചീയൽ രോഗം കൂടുതലായി കാണപ്പെടുന്നതെന്നും, കർഷകർക്ക് ആവശ്യമായ വളങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കുന്നതിൽ കൃഷിവകുപ്പ് വീഴ്ച വരുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും എബി ഐപ്പ് ആരോപിച്ചു.

Hot Topics

Related Articles