കേരളത്തിൽ കൂടുതലും ജനിക്കുന്നത് മുസ്ലിം കുട്ടികൾ;പത്തനംതിട്ടയിലെ ഹിന്ദു ജനസംഖ്യക്കുറവ് ഭീഷണിയെന്ന് രാഹുല്‍ ഈശ്വർ

തിരുവനന്തപുരം:കേരളത്തിലെ ഹിന്ദു ജനസംഖ്യ അപകടകരമായ നിരക്കിൽ കുറയുകയാണ് എന്നാണ് രാഹുല്‍ ഈശ്വർ പറയുന്നത്. മുസ്ലീങ്ങളുടെ ജനസംഖ്യ സാധാരണ നിലയിലാണ്, എന്നാൽ ക്രിസ്ത്യാനികൾ വലിയ പ്രതിസന്ധിയെ നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.രാഹുല്‍ ഈശ്വർ വ്യക്തമാക്കി: “ഞാൻ പാട്രിയാർക്കൽ കുടുംബ രീതിയുടെ വിക്ടിം അല്ല. ചരിത്രപരമായി ഓരോ സമുദായത്തിനും വ്യത്യസ്ത സവിശേഷതകൾ ഉണ്ട്. തിരുവിതാംകൂർ രാജവംശവും നായർ കുടുംബങ്ങളുമെല്ലാം സഹോദരിമാരുടെ മക്കൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. ഇത് ദുര്‍ബലത അല്ല, കുടുംബത്തെ നിലനിർത്താനുള്ള സംവിധാനം മാത്രമാണ് അദ്ദേഹം പറഞ്ഞതുപോലെ, ജനസംഖ്യ സ്ഥിരത ഉറപ്പാക്കാൻ ഹിന്ദുക്കൾക്ക് രണ്ടോ രണ്ടിലും കുറവല്ലാത്ത കുട്ടി ജനിക്കേണ്ടതുണ്ടെന്നും, ക്രിസ്ത്യാനികൾക്ക് 1.6, ഹിന്ദുക്കൾക്ക് 1.3, മുസ്ലീങ്ങൾക്കു 2.3–2.5 എന്ന നിലയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Advertisements

“കേരളത്തിലെ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ബുദ്ധിമുട്ടുന്ന ജില്ല മലപ്പുറമല്ല, പത്തനംതിട്ടയാണ്. ഇവിടെ ജനസംഖ്യ കുറയുകയും, സ്കൂളുകളും ആശുപത്രികളും അടക്കപ്പെടുകയും, കുറുകെ നഗരഭൂമി ‘പ്രേത നഗരമായ’ രൂപം സ്വീകരിക്കുകയും ചെയ്യുന്നു. 60–70 വർഷങ്ങൾക്കുള്ളിൽ ഈ പ്രദേശത്ത് അയ്യപ്പനും കാടും മാത്രമേ കാണൂ,” രാഹുല്‍ ഈശ്വർ പറഞ്ഞു.അദ്ദേഹം കൂട്ടിച്ചേർത്തത് “മുസ്ലീ ജനസംഖ്യ നോർമലാണ്, എന്നാൽ ഹിന്ദു ജനസംഖ്യ അപകടകരമായ നിലയിൽ കുറയുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രിസ്ത്യാനികളുടെ ജനസംഖ്യ 50 വർഷത്തിനിടെ 21 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറഞ്ഞു, മുസ്ലീകൾ 17 ശതമാനത്തിൽ നിന്ന് 27 ശതമാനമായി വർധിച്ചു രാഹുല്‍ ഈശ്വർ പറഞ്ഞു, കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷം ഏറ്റവും കൂടുതൽ ജനിക്കുന്നത് മുസ്ലീം കുട്ടികളാണ്. എന്നാൽ പ്രശ്നം ഹിന്ദു കുട്ടികൾ കുറയുന്നതാണ്. ഏക വർഷം 80,000–1,00,000 ഹിന്ദു കുട്ടികൾ ജനിക്കുന്നത് കുറവാണ്. ജനസംഖ്യ ബാലൻസ് നിലനിർത്താൻ 2–2.1 എങ്കിലും ആവശ്യമുണ്ട്.അദ്ദേഹം ആർ.എസ്.എസ് പറയുന്ന ചില നല്ല ആശയങ്ങൾ അംഗീകരിക്കാമെന്നും, മുസ്ലീ വിരോധവും ക്രിസ്ത്യൻ വിരോധവും തള്ളണമെന്നും കൂട്ടിച്ചേർത്തു.

Hot Topics

Related Articles