ശബരിമല സ്വർണ്ണപ്പാളി വിവാദം,: ദേവസ്വം ക്ഷേത്രങ്ങളിൽ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം ; വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വീണ്ടും ആരോപണങ്ങൾ ഉയരുന്നു. ബോർഡ് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഗുണ്ടാ സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ.സമ്പന്നരായ ഭക്തരിൽനിന്ന് പണം തട്ടുകയും, സ്വത്തുക്കളുടെ കൈകാര്യം സുതാര്യമല്ലാത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, സ്വർണപ്പാളി വിവാദത്തിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ആരോപണങ്ങൾ എല്ലാം നിഷേധിച്ചു.

Advertisements

“സ്വർണപ്പാളി ഉപയോഗിച്ച് പണപ്പിരിവ് നടത്തിയിട്ടില്ല, പൂർണ്ണമായി പ്രാർത്ഥനകളും പൂജകളും മാത്രമാണ് നടന്നത്. സ്വർണം പൂശാനുള്ള ചെലവ് താനും രണ്ട് പേരും ചേർന്ന് 15 ലക്ഷത്തോളം രൂപ വഹിച്ചതായി അവകാശപ്പെട്ടു. സ്വർണപ്പാളി ബെംഗളൂരുവിലേക്ക് കൊണ്ടു പോയതും, സാങ്കേതിക തടസ്സങ്ങളാലാണ് ചെന്നൈയിൽ എത്തിക്കാൻ വൈകിയത് എന്നുമാണ് പോറ്റി മൊഴിയിൽ പറഞ്ഞത്”.എല്ലാവർക്കും സഞ്ചാര സ്വാതന്ത്ര്യം ഉണ്ടല്ലോ” എന്ന മറുപടി പറഞ്ഞു വീട്ടിൽ നിന്നിറങ്ങിപ്പോയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി മാധ്യമങ്ങളോട് വിശദീകരിച്ചത്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി നൽകിയതിൽ പൂർണ്ണമായും ദേവസ്വം ബോർഡിന്റെ തീരുമാനമാണ്. മേൽശാന്തിക്ക് ഇതിനോടനുബന്ധിച്ചും വ്യക്തമായ റോളില്ലെന്നും, സ്വർണപ്പാളിയിൽ നിറമാറ്റം ഉണ്ടോയെന്ന് ശ്രദ്ധിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2019-ൽ പാളി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടു പോയ സമയത്ത് മേൽശാന്തിയായിരുന്ന വാസുദേവൻ നമ്പൂതിരിയുമായി സി ജി അരുൺ സിങ്ങ് നടത്തിയ സംഭാഷണത്തിലാണ് ഈ കാര്യങ്ങൾ തെളിയുന്നത്.

Hot Topics

Related Articles