ഓണം ബംബർ അടിച്ചത് കൊച്ചി നെട്ടൂരിലെ വനിതയ്ക്ക്; ഭാഗ്യവതി കാണാമറയത്ത് തുടരുന്നു

കൊച്ചി: ഈ വർഷത്തെ ഓണം ബംബർ ലോട്ടറിയുടെ ഭാഗ്യം കൊച്ചി നെട്ടൂരിലെ ഒരു വനിതയ്ക്കാണ് ലഭിച്ചതെന്ന് സ്ഥിരീകരണം. എന്നാൽ ഭാഗ്യവതി ഇപ്പോഴും കാണാമറയത്താണ്. ആൾക്കൂട്ടവും മാധ്യമങ്ങളുടെ തിരക്കും ഭയന്നാണ് വനിത പരസ്യമായി രംഗത്ത് വരാൻ മടിക്കുന്നതെന്ന് അറിയിക്കുന്നു.ലോട്ടറി ഏജൻസിയെ സമീപിച്ച ഭാഗ്യവതി ടിക്കറ്റ് ബാങ്കിൽ ഏൽപിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും, പേര് രഹസ്യമാക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഏജൻസി അധികൃതർ പറഞ്ഞു.

Advertisements

“വനിതയെ നേരിട്ട് കാണാനായി അന്വേഷണങ്ങൾ നടക്കുകയാണ്. കടയിൽ ഇന്നലെ മുതൽ തിരക്ക് നിറഞ്ഞിരിക്കുകയാണ്,” എന്ന് ടിക്കറ്റ് വിറ്റ കടയുടമ ലതീഷ് പറഞ്ഞു. “ഭാഗ്യശാലി ഇന്ന് 12 മണിയ്ക്ക് മുമ്പ് മാധ്യമങ്ങൾക്കുമുന്നിൽ വരും. എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമാകും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ലതീഷിന്റെ സുഹൃത്തായ സലാം ബംപർ അടിച്ച ടിക്കറ്റ് താൻ കണ്ടതായി അവകാശപ്പെട്ടു. “നെട്ടൂരിൽ നിന്നുള്ള നിർധന കുടുംബത്തിലെ വനിതയാണ് ഭാഗ്യവതി,” എന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാഗ്യശാലിയെ കാണാനായി ഷോപ്പിന് മുന്നിൽ ജനക്കൂട്ടം കൂടിയതോടെ സ്ഥലം നിയന്ത്രണത്തിന് പോലീസ് എത്തി. പിന്നീട് കടയുടമ വ്യക്തമാക്കിയത് “ആൾക്കൂട്ടവും മാധ്യമങ്ങളുടെ തിരക്കും ഭയന്ന് ഭാഗ്യവതി വരാതിരിക്കാൻ തീരുമാനിച്ചു” എന്നായിരുന്നു.

Hot Topics

Related Articles