ഏറ്റുമാനൂർ താലൂക്ക് പുന:സ്ഥാപിക്കണം:ഏറ്റുമാനൂർ എൻ സി പി നിയോജക മണ്ഡലം കമ്മറ്റി

ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൻ്റെ സമഗ്ര വികസനം സാധ്യമാക്കാൻ സാധിക്കും വിധം, ജനസംഖ്യാ, നിരക്ക് ആനുപാതികമായി വർദ്ധിക്കുകയും , അത് തിരിച്ചറിഞ്ഞ് നമ്മുടെ എക്കാലത്തേയും സ്വപ്നമായ മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ സർക്കാർ യാഥാർത്ഥ്യമാക്കുകയാണ്. ഈ അവസരത്തിൽ ഏറ്റുമാനൂരിൻ്റെ എക്കാലത്തേയും മറ്റൊരു സ്വപ്നമായ താലൂക്ക് പുന:സ്ഥാപനം എന്ന ആവശ്യം ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.

Advertisements

നിയോജക മണ്ഡലം പ്രസിഡൻ്റ് രഘുബാലരാമപുരത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് സി പി സജിത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ലതികാ സുഭാഷ്, ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ, പ്രേംകുമാർ കുമാരമംഗലം, കോട്ടയം അഖിൽ, അരുൺ ചെങ്ങളം, മോഹൻദാസ് പള്ളിത്താഴെ, ബിനു അതിരമ്പുഴ, ശ്രീനാഥ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles