മലയാള സിനിമയ്ക്ക് പുത്തൻ മാനം നല്കിയ സിനിമയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കി ഒരുക്കിയ ലോക സംവിധാനം ചെയ്തത് ഡൊമനിക് അരുണ്‍ ആണ്.കല്യാണി പ്രിയദർശൻ ചന്ദ്രയായി നിറഞ്ഞാടിയ ചിത്രം ആദ്യദിനം മുതല്‍ പ്രേക്ഷക പ്രീതി നേടി. പിന്നീട് അങ്ങോട്ട് മൗത്ത് പബ്ലിസിറ്റി അടക്കം ഏറ്റുവാങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് നടത്തി. ഒടുവില്‍ എമ്ബുരാൻ, തുടരും സിനിമകളെ പിന്തള്ളി ഇന്റസ്ട്രി ഹിറ്റായി വിളങ്ങി നില്‍ക്കുകയാണ് ലോക ചാപ്റ്റർ 1.
ഓഗസ്റ്റ് 28ന് ദുല്‍ഖർ സല്‍മാന്റെ നിർമാണത്തില്‍ ആയിരുന്നു ലോക ചാപ്റ്റർ 1 റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഏതാനും ആഴ്ച പിന്നിട്ടപ്പോള്‍ ലോക ഒടിടിയില്‍ വരുന്നെന്ന അഭ്യൂഹങ്ങള്‍ വന്നു. എന്നാല്‍ ഈ വാർത്തകളെല്ലാം തള്ളിയ ദുല്‍ഖർ, ലോകയെ തിയറ്റർ റണ്ണിന് തന്നെ വിട്ടു. ആ തീരുമാനം പാഴായില്ലെന്ന് മാത്രമല്ല, പുത്തൻ നായിക കല്ലിലേക്ക് ആണ് ചിത്രത്തിന്റെ പോക്കും. അതായത് മലയാള സിനിമയിലെ ആദ്യത്തെ 300 കോടി സിനിമ എന്ന പട്ടം ലോക നേടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രകാരം 298 കോടിയാണ് ആഗോളതലത്തില്‍ ലോക ഇതുവരെ നേടിയത്. അതായത് ഇനി വെറും 2 കോടി രൂപ മതിയാകും ചിത്രത്തിന് 300 കോടി തൊടാൻ. 118.75 കോടിയാണ് പടത്തിന്റെ ഓവർസീസ് കളക്ഷൻ. ഇന്ത്യ ഗ്രോസ് 179.25 കോടിയും ഇന്ത്യ നെറ്റ് 153.05 കോടിയുമാണ്. 300 കോടിക്കൊപ്പം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടാനുള്ള തയ്യാറെടുപ്പിലുമാണ് ലോക. സാക്നില്‍ക്ക് റിപ്പോർട്ട പ്രകാരം 117.55 കോടിയാണ് കേരളത്തില്‍ നിന്നുമാത്രം ഇതുവരെ ലോക നേടിയത്. 118 കോടി നേടിയ തുടരും ആണ് നിലവില്‍ മുന്നിലുള്ള ചിത്രം.


