മദ്യലഹരിയിൽ പിതാവ് ഒരു വയസുകാരനെ കുത്തി;കുഞ്ഞിന് ദാരുണാന്ത്യം

ഉത്തർപ്രദേശ്: മദ്യലഹരിയിൽ വീട്ടിൽ കലഹം സൃഷ്ടിച്ച പിതാവ് സ്വന്തം മകനെ കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ ബൈരിയ മേഖലയിലെ സുരേമാൻപൂർ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്ലപ്പെട്ടത് ഒരു വയസുകാരനായ കിനുവാണ്.കേസിൽ പ്രതിയായ പിതാവ് രൂപേഷ് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തു. മദ്യപാനിയായ രൂപേഷ് സ്ഥിരം വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടായിരുന്നതായും ഭാര്യ റീന പൊലീസിനോട് മൊഴി നൽകി.

Advertisements

ഭർത്താവ് പലപ്പോഴും തന്നെ മർദിക്കാറുണ്ടായിരുന്നതായും റീന പറഞ്ഞു.രൂപേഷ് സ്വന്തം പിതാവായ കമലേഷ് തിവാരിയെ വരെ മർദിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതുമൂലം ഭയന്ന റീന ഭർതൃപിതാവിനെ സുരക്ഷിതമായി പരിചയക്കാരുടെ വീട്ടിൽ എത്തിക്കാൻ പോയി.അതേസമയം, വീട്ടിൽ ഒരുവയസുകാരനായ കിനുവും മകൾ അനന്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം മദ്യലഹരിയിൽ വീട്ടിലെത്തിയ രൂപേഷ് തിവാരി സ്വന്തം മകനെ കത്തി കൊണ്ട് മാരകമായി കുത്തുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്.ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റീനയുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് രൂപേഷ് തിവാരിയെ അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഫഹിം ഖുറേഷി അറിയിച്ചു.

Hot Topics

Related Articles