കടപ്ര : ഇടതു പക്ഷ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളും ജനദ്രോഹപരമായ പ്രവർത്തികളും കാരണം പൊതുജന സമൂഹം ഒന്നടങ്കം സംസ്ഥാന സർക്കാരിനെ വെറുത്തു കഴിഞ്ഞുവെന്ന് ഭാരതീയ മസ്ദൂർ സംഘം. കടപ്ര പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുവല്ല മേഖലാ സെക്രട്ടറി രാജ്പ്രകാശ് വേണാട്. അഭിപ്രായപ്പെട്ടു. കടപ്ര പഞ്ചായത്ത് സെക്രട്ടറികണ്ണൻ കടപ്ര ജാഥ ക്യാപ്റ്റനായും, പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഓമനക്കുട്ടൻ മാനേജരായും സംഘടിപ്പിച്ച പ്രതിഷേധ പദയാത്രയുടെ സമാപന സമ്മേളനത്തിൽ ബിഎംഎസ് തിരുവല്ലപ്രഭാരിയും ജില്ലാ കമ്മിറ്റി അംഗവുമായ രാജൻ പള്ളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് സുരേന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. രാജേഷ് നെടുമ്പ്രം, അനീഷ് തേവർമല, എം. ജി പ്രേംകുമാർ, ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ പ്രതിനിധി സനോജ് സോമൻ എന്നിവർ പ്രസംഗിച്ചു.
ഭാരതീയ മസ്ദൂർ സംഘം കടപ്ര പഞ്ചായത്ത് കമ്മറ്റി പദയാത്ര നടത്തി
Previous article

