പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫിസിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പുതിയ പദ്ധതി ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് സംഘടിപ്പിച്ച് പദ്ധതി ഔദ്യോഗികമായി തുടക്കം കുറിച്ചു.ക്യാമ്പ് ഡിവൈഎസ്പി സാജു വർഗീസ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് പ്രയോജനകരമായ വിവിധ ആരോഗ്യ ബോധവൽക്കരണ പരിപാടികളും ബേസിക് ലൈഫ് സപ്പോർട്ട് (BLS) പരിശീലനങ്ങളും മുന്നോട്ട് കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ഡി.എസ്. ഇന്ദ്രരാജ് പരിപാടിക്ക് അധ്യക്ഷനായി. മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ സംഘം ഫൈബ്രോ സ്കാൻ പരിശോധനകൾക്ക് നേതൃത്വം നൽകി.
Advertisements


