മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി:സംസ്ഥാനത്ത് മതരാഷ്ട്രീയം സ്ഥാപിക്കുകയാണ് ലക്ഷ്യം; വെള്ളാപ്പള്ളി നടേശൻ

മലപ്പുറം: മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണെന്നും, സംസ്‌ഥാനത്ത് മതരാഷ്ട്രീയം സ്ഥാപിക്കാനാണ് അവരുടെ ലക്ഷ്യമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീഗിനും അവരുടെ പോഷക സംഘടനകൾക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.മുസ്‌ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. മലപ്പുറം ജില്ല ആർക്കും ബാലികേറാമലയല്ലെന്ന് താൻ പറഞ്ഞതിൻ്റെ പേരിൽ ലീഗ് തന്നെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് വെള്ളാപ്പള്ളി പറഞ്ഞു. “മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവർ തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേർന്ന് തന്നെ വേട്ടയാടി,” അദ്ദേഹം പറഞ്ഞു.തൻറെ അഭിപ്രായസ്വാതന്ത്യത്തെപോലും ലീഗ് ചോദ്യം ചെയ്തു. മുസ്ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തിൽ മതരാഷ്ട്രീയം സ്ഥാപിക്കുക എന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

രാഷ്ട്രീയത്തിൽ ഈഴവ സമുദായത്തോടുള്ള വിവേചനത്തെക്കുറിച്ചും വെള്ളാപ്പള്ളി തുറന്നു പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രി വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവർ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.’സമുദായംഗങ്ങളെ വളരാനും വളർത്താനും അനുവദിക്കാത്ത സമീപനമാണ് പൊതുവെ ഇവിടെയുള്ളത്. ഈഴവരെ വളരാനും വളർത്താനും അനുവദിക്കുന്നില്ല,” അദ്ദേഹം കുറ്റപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുസ്‌ലിം ലീഗിനും അവരുടെ പോഷക സംഘടനകൾക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.മലപ്പുറം ജില്ല ആർക്കും ബാലികേറാമലയല്ലെന്ന് താൻ പറഞ്ഞതിൻ്റെ പേരിൽ ലീഗ് തന്നെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. “മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവർ തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേർന്ന് തന്നെ വേട്ടയാടി,” അദ്ദേഹം പറഞ്ഞു.മുസ്‌ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. തൻറെ അഭിപ്രായസ്വാതന്ത്യത്തെപോലും ലീഗ് ചോദ്യം ചെയ്തു. മുസ്ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തിൽ മതരാഷ്ട്രീയം സ്ഥാപിക്കുക എന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാഷ്ട്രീയത്തിൽ ഈഴവ സമുദായത്തോടുള്ള വിവേചനത്തെക്കുറിച്ചും വെള്ളാപ്പള്ളി തുറന്നടിച്ചു. മുഖ്യമന്ത്രിയും മന്ത്രി വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവർ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. “സമുദായംഗങ്ങളെ വളരാനും വളർത്താനും അനുവദിക്കാത്ത സമീപനമാണ് പൊതുവെ ഇവിടെയുള്ളത്. ഈഴവരെ വളരാനും വളർത്താനും അനുവദിക്കുന്നില്ല,” അദ്ദേഹം കുറ്റപ്പെടുത്തി.

Hot Topics

Related Articles