തലമുറയ്ക്ക് മാതൃക; കെ.വി.കരുണാകരന്റെ ഏഴാം ചരമവാർഷിക അനുസ്മരണം യോഗം തലയോലപ്പറമ്പിൽ നടത്തി

തലയോലപ്പറമ്പ്: കോൺഗ്രസ് നേതാവ് കെ വി കരുണാകരന്റെ ഏഴാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് തലയോലപറമ്പ് ബ്ലോക്ക് കമ്മറ്റി അനുസ്മരണ യോഗം നടത്തി. തലയോലപറമ്പ് ഫാർമേഴ്സ് ബാങ്ക് കെ.വി.കരുണാകരൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച യോഗം കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എം കെ ഷിബു അധ്യക്ഷത വഹിച്ചു. സംശുദ്ധമായ പൊതുപ്രവർത്തനം നടത്തിയ കെ.വി. കരുണാകരൻ പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നെന്നും സംസ്ഥാനം ഭരിക്കുന്നവർ ആരാധനാലയങ്ങളിലെ മോഷണത്തിൻ്റെ പേരിൽ ആരോപണം നേരിടുന്നത് അപമാനകരമാണെസും സുധീരൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ടോമികല്ലാനി, എൻ. എം. താഹ,മോഹൻ ഡി.ബാബു, ബി.അനിൽകുമാർ, പി.ഡി. ഉണ്ണി, പി.പി.സിബിച്ചൻ, പി.വി.പ്രസാദ്, ജയ്ജോൺ,ഇ.കെ.രാധാകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Advertisements

Hot Topics

Related Articles