ടേക്ക് ഓഫിന് പിന്നാലെ തീഗോളം:പറന്നുയർന്ന് നിമിഷങ്ങൾക്കകം പൈപ്പർ പിഎ -31ടി1 വിമാനം കത്തിച്ചാമ്പലായി; രണ്ടുപേർക്ക് ദാരുണാന്ത്യം

വെനസ്വേല: പറന്നുയർന്നതിത് നിമിഷങ്ങൾക്കകം ചെറുവിമാനം അഗ്നിഗോളമായി വീണു കത്തിച്ചാമ്പലായ ദുരന്തം. വെനസ്വേലയിലെ പാരാമിലിയോ എയർപോർട്ടിലാണ് ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 9.52ഓടെയുണ്ടായ അപകടം.പൈപ്പർ PA-31T1(പി എ-31 ടി1) മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.റൺവേയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനം അപ്രതീക്ഷിതമായി വെട്ടിത്തിരിയുകയും നിയന്ത്രണം നഷ്ടപ്പെട്ട് നിലംപതിക്കുകയുമായിരുന്നു.

Advertisements

അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.അപകടത്തെക്കുറിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എയ്റോനോട്ടിക്സ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിലയിരുത്തലിൽ മർദ വ്യതിയാനമാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് സൂചന. ടേക്ക് ഓഫിനിടെ ടയർ പൊട്ടിത്തെറിച്ചോയെന്നും പരിശോധിക്കപ്പെടുന്നു.അതേസമയം, പൈലറ്റിന്റെ അതിസാഹസിക നടപടിയാണ് അപകടത്തിന് വഴിവെച്ചതെന്ന് ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആവശ്യമായ മർദം ലഭിക്കുന്നതിന് മുൻപ് തന്നെ വിമാനം പറത്താനുള്ള ശ്രമം നടത്തിയതുകൊണ്ടാണ് ലിഫ്റ്റ് നഷ്ടമാകുകയും വിമാനം തകർന്നുവീഴുകയും ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്.സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

Hot Topics

Related Articles