സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത;മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം:തെക്കൻ കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉയർന്നിരിക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നു.നിലവില്‍ സംസ്ഥാനത്ത് മഴ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് എന്നിവിടങ്ങളിലുള്ളവർ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് മീൻ പിടുത്തത്തിന് വിലക്ക് തുടരുമെന്ന് സമാനമായി അറിയിച്ചിട്ടുണ്ട്.

Advertisements

ജനങ്ങള്‍ക്ക് മുന്നറിയിപ്പ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉരുൾപൊട്ടൽ, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റം വരുത്തണം.

നദിക്കരകള്‍, അണക്കെട്ടുകള്‍ അടിയന്തര മേഖലകളിലുള്ളവർ നിർദേശാനുസരണം മാറ്റം വേണം.

മേല്‍ക്കൂര ശക്തമല്ലാത്ത, അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കുക.

ശക്തമായ മഴയിലും കാറ്റിലും നദികളിലോ ജലാശയങ്ങളിലോ ഇറങ്ങാൻ പാടില്ല.

ജലാശയങ്ങളോട് ചേർന്ന റോഡുകളില്‍ യാത്രകൾ ഒഴിവാക്കുക

അതിശക്തമായ മഴയിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കണം

മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കുകയും അപകടാവസ്ഥ അധികൃതർക്ക് അറിയിക്കുകയും ചെയ്യുക.

Hot Topics

Related Articles