കമുകിലും മണ്ഡരി രോഗം: ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

പാമ്പാടി : തെങ്ങുകളിൽ കണ്ടുവരുന്ന മണ്ഡരി രോഗം കമുകുകളിലേക്കു൦ വ്യാപിക്കുന്നതായി സംശയം വ്യാപകമാകുന്നു. കർഷകനും കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറിയുമായ എബി ഐപ്പിന്റെ പുരയിടത്തിലെ കമുകുകളിൽ നിന്നു പാകമാകാത്ത അടയ്ക്കാകൾ പൊഴിഞ്ഞു പോകുന്നത് കഴിഞ്ഞ ദിവസമാണ് ശ്രദ്ധയിൽ പെട്ടത് വർഷങ്ങളായി യാതൊരു രോഗബാധയും കമുകുകൾക്ക് ഇല്ലായിരുന്നു ഈ വർഷം നല്ലതോതിൽ കായ്പിടുത്തവു൦ ഉണ്ടായിരുന്നു കൃഷി ഓഫീസിൽ വിവരം അറിയിച്ചു.

Advertisements

Hot Topics

Related Articles