വൈക്കം. മുൻ ശബരിമല മേൽശാന്തി വൈക്കം ആറാട്ടുകുളങ്ങര ഇടമന ദാമോധരൻ പോറ്റി 60 ന്റെ നിറവിൽ . മുൻ ശബരിമല മാളികപ്പുറം മേൽ ശാന്തി സമാജത്തിന്റെയും യോഗക്ഷേമ സഭയുടെയും നേതൃത്വത്തിലാണ് ദാമോധരൻ പോറ്റിയുടെ ഷഷ്ഠി പൂർത്തി ആഘോഷം സംഘടിപ്പിച്ചത്. ഒരു പുരുഷന്റെ 60 വയസ് പൂർത്തിയാകുന്ന അവസരത്തിൽ പരമ്പരാഗതമായി നടത്തുന്ന ആചാരമാണ് ഷഷ്ഠി പൂർത്തി . ഭൗതീക ജീവിതത്തിൽ നിന്ന് ആത്മിയതയിലേക്കുള്ള ചുവട് വയ്പയും വിശ്വാസം. ഒരു പുതിയ തുടക്കമെന്നും വിശേഷിപ്പിക്കുന്നു.
കിഴക്കേ നട ഗൗഢ ബ്രാഹ്മണ സമാജം ഹാളിൽ ഗണപതി ഹോമം മൃത്യുജ്ഞയ ഹോമം , തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം പൈവെളിക്കൽ കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഷഷ്ഠി പൂർത്തി ചടങ്ങുകൾ നടന്നു. നിലിമ ന പരമേശ്വരൻ നമ്പൂതിരി, ഏഴിക്കോട് ശശി നമ്പൂതിരി, ഏഴിക്കോട് സതി ശൻ നമ്പൂതിരി, മാര മറ്റത്ത് മന പി.ജി.നാരായണൻ നമ്പൂതിരി, മോനാട്ട് മന കൃഷ്ണൻ നമ്പുതിരി, ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, മുരളിധരൻ നമ്പൂതിരി, മുരിഞ്ഞൂർ മന വിഷ്ണുനമ്പൂതിരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് നടന്ന സമ്മേളനം വൈക്കം പി.എൻ. നമ്പൂതിരി ഉൽഘാടനം ചെയ്തു. പുതുമന മനു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാടവന പരമേശ്വരൻ നമ്പൂതിരി, വൈക്കം രാമചന്ദ്രൻ , നീലിമന ഗോവിന്ദൻ നമ്പൂതിരി, മഹേശ് മംഗലശ്ശേരി, അജിതൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
വൈക്കം ആറാട്ടുകുളങ്ങര ഇടമന കൊട്ടാരത്തിൽ മഠത്തിൽ നാരായണൻ പോറ്റിയുടെയും സാവിത്രിയുടെയും പുത്രനായ ദാമോധരൻ പോറ്റി 15 വയസ്സിൽ അമ്പലപ്പുഴ ദാമോധരൻനമ്പൂതിരിയുടെ ശിക്ഷണത്തിലാണ് പൂജാധി കാർമ്മങ്ങൾ സ്വയത്താമാക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെട്ടികുളങ്ങര,തൃപ്പക്കുടം, കൂട്ടുമ്മേൽ , ഇളങ്കാവ്, ടി.വി, പുരം സരസ്വതി ക്ഷേത്രം , വടക്കേ നട കൃഷ്ണൻ കോവിൽ തുടങ്ങിയ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നിട്ടുണ്ട്. സരസ്വതി അന്തർജനമാണ് ഭാര്യ മക്കൾ. വിഷ്ണു ദാമോധർ, വിദ്യാദാമോധരൻ മരുമക്കൾ – വിദ്യ, ശ്രീജിത് ദാമോധർ.

