കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നവംബര്‍ 1 മുതല്‍ 10 വരെ: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും

എറണാകുളം :28-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നവംബര്‍ ഒന്നിന് എറണാകുളത്തപ്പന്‍ മൈതാനിയിലൊരുക്കിയ വേദിയില്‍ ആരംഭിക്കും. രാവിലെ 11 മണിക്ക് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉദ്ഘാടനം നിര്‍വഹിക്കും. പുസ്തകോത്സവ സമിതി ചെയര്‍മാന്‍ പ്രൊഫ. കെ.വി. തോമസ് അധ്യക്ഷനാകും.മലയാളരത്‌ന പുരസ്‌കാരം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസിന് ആനന്ദിബെന്‍ പട്ടേല്‍ സമ്മാനിക്കും. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനവും ഡോ. ആനന്ദബോസിന്റെ 14 പുസ്തകങ്ങളുടെ പ്രകാശനവും മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. കെ.എല്‍. മോഹനവര്‍മ്മ പുസ്തകോത്സവ സന്ദേശം നല്‍കും. ഫ്രഞ്ച് സാഹിത്യകാരി ക്ലാരെ ലെ മൈക്കല്‍ പ്രഭാഷണം നടത്തും. ഇ.എം. ഹരിദാസ്, പി. സോമനാഥന്‍ എന്നിവര്‍ പങ്കെടുക്കും.

Advertisements

അക്കിത്തത്തിന്റെ നൂറാം വാർഷികാഘോഷം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹാകവി അക്കിത്തത്തിന്റെ നൂറാം ജനനവര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നവംബര്‍ ഒന്നിന് വൈകിട്ട് നാലിന് ഡോ. സി.വി. ആനന്ദബോസ് നിര്‍വഹിക്കും. ജസ്റ്റിസ് എം. രാമചന്ദ്രന്‍ അധ്യക്ഷനാകും. പ്രൊഫ. എ. ഗീത, ഡോ. ലക്ഷ്മി ശങ്കര്‍, അക്കിത്തത്തിന്റെ മകള്‍ ഇന്ദിര അക്കിത്തം എന്നിവര്‍ സംസാരിക്കും.വൈകിട്ട് മൂന്നിന് നടക്കുന്ന മലയാളഭാഷാ സെമിനാറില്‍ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. വി.എം. മാത്യു ഇലഞ്ഞി, ഡോ. അംബിക എ. നായര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രം 75-ാം വാര്‍ഷിക പരിപാടി രാത്രി ഏഴിന് നടക്കും. ഡോ. ടി.എസ്. ജോയ്, സിസ്റ്റര്‍ ഡോ. തെരേസ ആലഞ്ചേരി, രാജേഷ് ജയരാമന്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി 7.45ന് ഡോ. മണക്കാല ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പ്രേമസംഗീത സദസ് നടക്കും.

വിവിധ വിഷയ സെമിനാറുകളും ചര്‍ച്ചകളും

പുസ്തകോത്സവത്തിന്റെ എല്ലാ ദിവസങ്ങളിലും വിവിധ വിഷയങ്ങളിലുളള സെമിനാറുകളും ചര്‍ച്ചകളും ഒരുക്കിയിട്ടുണ്ട്.ആര്‍.എസ്.എസ് നൂറാം വര്‍ഷം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വര്‍ഷം, വൈക്കം സത്യാഗ്രഹം ആഖ്യാനങ്ങള്‍ക്കപ്പുറം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. നോവല്‍, ബാലസാഹിത്യം, ഹാസ്യസാഹിത്യം തുടങ്ങിയ മേഖലകളിലും ചര്‍ച്ചകള്‍ ഉണ്ടാകും.നവംബര്‍ എട്ടിന് “വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങള്‍” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്, കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ (കളക്ടര്‍ ബ്രോ), രാഷ്ട്രീയ വിശകലനകാരന്‍ ശ്രീജിത്ത് പണിക്കര്‍, ഡോ. കെ. ജയപ്രസാദ്, ശ്രീമൂലനഗരം മോഹന്‍, ഇ.പി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.-

പുരസ്‌കാര ദാനവും പുസ്തക പ്രകാശനങ്ങളും

ഈ വര്‍ഷത്തെ കെ. രാധാകൃഷ്ണന്‍ പുരസ്‌കാരം എഴുത്തുകാരന്‍ അനില്‍ കാവാലത്തിന് നവംബര്‍ 9 ന് വൈകിട്ട് നാലിന് പായിപ്ര രാധാകൃഷ്ണന്‍ സമര്‍പ്പിക്കും.അമ്പതിലധികം പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും.എറണാകുളം പ്രസ്സ് ക്ലബില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി ഭാരവാഹികളായ പ്രൊഫ. കെ.വി. തോമസ്, ഇ.എന്‍. നന്ദകുമാര്‍, അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍, ഇ.എം. ഹരിദാസ്, കെ. ആനന്ദബാബു എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles