കാമുകിയുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്വന്തം മകളെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 24 വര്‍ഷത്തെ തടവിന് വിധിച്ച് കോടതി

സിംഗപ്പൂര്‍: കാമുകിയുടെ നിര്‍ബന്ധത്തിന് വഴങ്ങി 11 വയസ്സുകാരിയായ സ്വന്തം മകളെ ബലാത്സംഗം ചെയ്ത അമേരിക്കന്‍ പൗരന് 24 വര്‍ഷം തടവിന് സിംഗപ്പൂര്‍ കോടതി വിധി പറഞ്ഞു.2019-ല്‍ ഭാര്യയുമായി വേര്‍പിരിഞ്ഞ ഇയാള്‍, പിന്നീട് സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട ഷെയ്‌ല എന്ന യുവതിയുമായാണ് പ്രണയബന്ധം ആരംഭിച്ചത്. വിവാഹമോചനത്തിന് ശേഷം കുട്ടികളെ ശനി, ഞായര്‍ ദിവസങ്ങളില്‍ പിതാവിനൊപ്പം കഴിയാന്‍ കോടതി അനുമതി നല്‍കിയിരുന്നു.ഇത്തവണയും മകളെ കാണാനെത്തിയപ്പോള്‍, ഷെയ്‌ലയുടെ നിര്‍ബന്ധപ്രകാരം യുവാവ് സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

Advertisements

യുവാവിനോട് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമെല്ലാം ചിത്രീകരിച്ച് അയയ്ക്കണമെന്ന് ഷെയ്‌ല ആവശ്യപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.യുവാവും ഷെയ്‌ലയും കുട്ടികളെയും മൃഗങ്ങളെയും ഉള്‍പ്പെടുത്തുന്ന വ്യത്യസ്തമായ ലൈംഗിക പ്രവൃത്തികളെ കുറിച്ച് സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.പിന്നീട് സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ക്ലാസില്‍ പങ്കെടുത്തപ്പോഴാണ് പെണ്‍കുട്ടിക്ക് പിതാവില്‍ നിന്ന് താന്‍ പീഡനത്തിന് ഇരയായതാണെന്ന് തിരിച്ചറിയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടുത്ത മാനസിക സമ്മര്‍ദത്തിലായ അവള്‍ രണ്ട് മാസം കഴിഞ്ഞാണ് അദ്ധ്യാപികയോട് സംഭവം വെളിപ്പെടുത്തിയത്.കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടി തനിക്ക് പുരുഷന്മാരെ കാണുന്നത് പോലും ഭയമായിരുന്നുവെന്നും, സമ്മര്‍ദസമയങ്ങളില്‍ സ്വയം മുറിവേല്‍പ്പിക്കാറുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി.കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് പിതാവിനെ കാണാനായി വിളിച്ചത്. അപകടം മനസ്സിലാക്കിയ ഇയാള്‍ കാമുകിയുമായുള്ള സംഭാഷണങ്ങള്‍ ഡിലീറ്റ് ചെയ്തെങ്കിലും പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ എത്തിയ ഉടനെ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Hot Topics

Related Articles