തിരുവനന്തപുരം :തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ ജനപ്രിയ പ്രഖ്യാപനങ്ങൾ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുന്നു. ഈ പ്രഖ്യാപനങ്ങളാൽ പ്രതിവർഷം 10,000 കോടി രൂപയുടെ അധിക ചെലവാണ് സംസ്ഥാന ധനകാര്യത്തിന് വരികയെന്ന് ധനവകുപ്പിന്റെ വിലയിരുത്തൽ വ്യക്തമാക്കുന്നു.സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഇത്രയും വലിയ ബാധ്യത കൈകാര്യം ചെയ്യാൻ ധനവകുപ്പ് സ്വീകരിക്കാനിടയുള്ള മാർഗം പദ്ധതി വിഹിതം വെട്ടിച്ചുരുക്കൽ (Plan B) ആയിരിക്കും.63 ലക്ഷം സാമൂഹ്യപെൻഷൻ ഗുണഭോക്താക്കൾക്ക് പ്രതിമാസം 400 രൂപ വീതം വർധിപ്പിക്കാനുള്ള തീരുമാനം മാത്രം മൂവായിരം കോടി രൂപയുടെ അധിക ചെലവാണ് ഉണ്ടാക്കുക.
അതോടൊപ്പം, പുതുതായി പ്രഖ്യാപിച്ച 1000 രൂപ “സ്ത്രീസുരക്ഷ പെൻഷൻ” 31.34 ലക്ഷം സ്ത്രീകൾക്ക് നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതുവഴി മാത്രമേ 3800 കോടി രൂപയുടെ വാർഷിക ബാധ്യത ഉണ്ടാകുകയുള്ളൂ.ഇതെല്ലാം ചേർന്ന് സർക്കാർ പ്രഖ്യാപനങ്ങൾ മൂലം പ്രതിവർഷം ഏകദേശം 10,000 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് ആവശ്യമായ ഫണ്ട് എവിടെ നിന്നാണ് കണ്ടെത്തുക എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ധനവകുപ്പിനില്ല.എന്നാൽ “സർക്കാരിന് പൂർണ്ണ ആത്മവിശ്വാസമുണ്ട്” എന്നതാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ആത്മവിശ്വാസത്തിനുള്ള അടിസ്ഥാന മാർഗം മന്ത്രി വ്യക്തമാക്കിയിട്ടില്ല.ഇതിനിടെ, ഡിസംബർ വരെ കടമെടുപ്പിനുള്ള പരിധിയായ 29,529 കോടി രൂപയിൽ 27,000 കോടി രൂപ ഇതിനകം എടുത്തുകഴിഞ്ഞതായാണ് വിവരം. അതിനാൽ പുതുതായി കടമെടുത്ത് പദ്ധതികൾ നടപ്പാക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലാണ്.അതിനാൽ, കഴിഞ്ഞ സാമ്പത്തിക വർഷം ക്ഷേമപെൻഷൻ കുടിശികകളും, ഡി.എയും ഡി.ആറും തീർപ്പാക്കാൻ ഉപയോഗിച്ച അതേ “പ്ലാൻ ബി” അതായത്, പദ്ധതി വിഹിതം വെട്ടിച്ചുരുക്കി ആ തുക ജനപ്രിയ ക്ഷേമപദ്ധതികളിലേക്ക് മാറ്റുക എന്ന മാർഗത്തിലേക്ക് തന്നെയായിരിക്കും ധനവകുപ്പ് വീണ്ടും നീങ്ങുക.

