ലണ്ടൻ :ലൈംഗികാരോപണങ്ങൾക്കും വിവാദബന്ധങ്ങൾക്കും പിന്നാലെ ബ്രിട്ടൻ രാജാവായ ചാൾസ് മൂന്നാമന്റെ ഇളയ സഹോദരനായ ആൻഡ്രൂവിനെ രാജകീയ പദവികളിൽ നിന്ന് നീക്കിയതായി ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റെൈനുമായുള്ള അടുത്ത ബന്ധമാണ് ആൻഡ്രൂവിന്റെ രാഷ്ട്രീയ-സാമൂഹിക നിലനിൽപ്പിനേയും രാജകുടുംബത്തിലെ സ്ഥാനത്തേയും തകർത്തത്.കൊട്ടാര പ്രസ്താവനപ്രകാരം, ആൻഡ്രൂ ഇനി മുതൽ “ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്സർ” എന്ന പേരിലാണ് അറിയപ്പെടുക, “രാജകുമാരൻ” എന്ന പദവി ഇനി ഉപയോഗിക്കില്ല.
വിൻഡ്സർ കൊട്ടാരവളപ്പിലുള്ള റോയൽ ലോഡ്ജിൽ നിന്നു പുറത്താക്കിയ ആൻഡ്രൂ, ഇപ്പോൾ നോർഫ്ലോക് കൗണ്ടിയിലെ സാൻഡ്രിങാം എസ്റ്റേറ്റിലേക്ക് താമസം മാറിയിരിക്കുകയാണ്. ഈ വസതിയും രാജാവായ ചാൾസിന്റേതാണ്.കൊട്ടാരം പ്രസ്താവനയിൽ വ്യക്തമാക്കി ആൻഡ്രൂവിനെതിരായ എല്ലാ ആരോപണങ്ങളെയും അദ്ദേഹം നിഷേധിക്കുന്നുവെങ്കിലും, അതിജീവിതർക്കൊപ്പം എപ്പോഴും ഞങ്ങൾ നിലകൊള്ളും. രാജകീയ മൂല്യങ്ങളോട് വിരോധമാണിതെന്ന് രാജാവ് വിലയിരുത്തിയിട്ടുണ്ട്.”ആൻഡ്രൂ നേരത്തെ തന്നെ ‘യോർക്ക് ഡ്യൂക്ക്’ പദവിയും മറ്റു ബഹുമതികളും സ്വമേധയാ ഉപേക്ഷിച്ചിരുന്നു. മുൻഭാര്യ സാറ ഫെർഗൂസനോടൊപ്പം റോയൽ ലോഡ്ജിലായിരുന്നു ആൻഡ്രൂ കഴിഞ്ഞിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പശ്ചാത്തലത്തിൽ, 2021ൽ ജെഫ്രി എപ്സ്റ്റെൻ കേസിലെ അതിജീവിതമാരിൽ ഒരാൾ ആൻഡ്രൂവിനെതിരെ രംഗത്തെത്തിയിരുന്നു. കൗമാരപ്രായത്തിലുള്ള തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും എപ്സ്റ്റെൈനാണ് ആൻഡ്രൂവിനടുത്തേക്ക് എത്തിച്ചതെന്നും യുവതി ആരോപിച്ചു. ആരോപണങ്ങൾക്കുശേഷം ആ യുവതി ആത്മഹത്യ ചെയ്തതോടെ സംഭവം കൂടുതൽ വിവാദമായി.


