ഓപ്പറേഷൻ സൈ ഹണ്ട്; കോളേജ് വിദ്യാർത്ഥികളടങ്ങിയ തട്ടിപ്പ് സംഘം കൊച്ചിയിൽ പിടിയിൽ

കൊച്ചി :നഗരത്തിൽ വൻ സൈബർ തട്ടിപ്പ് സംഘത്തെ പോലീസ് പിടികൂടി. ‘ഓപ്പറേഷൻ സൈ ഹണ്ട്’ എന്ന പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായി പിടിയിലായത് കോളേജ് വിദ്യാർത്ഥികളടങ്ങുന്ന സംഘമാണ്. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെ മൂന്ന് പേരാണ് പോലീസ് പിടികൂടിയത്.പിടിയിലായത് തൃക്കാക്കര സ്വദേശികളായ അഭിഷേക് വിജു, ഹാഫിസ്, അൽത്താഫ് എന്നിവരാണ്. അഭിഷേകും ഹാഫിസും തൃക്കാക്കരയിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ്. ഇവരുടെ അക്കൗണ്ടിൽ നിന്നാണ് ഇന്നലെ ആറ് ലക്ഷം രൂപ പിൻവലിച്ചത്. നിരവധി തട്ടിപ്പുകളിലൂടെ ലഭിച്ച പണം ഈ അക്കൗണ്ടുകളിലേക്ക് എത്തിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Advertisements

പോക്കറ്റ് മണിക്കായി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി തട്ടിപ്പ് ശൃംഖലയിൽ പങ്കാളികളായ വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘമാണിതെന്ന് പോലീസ് അറിയിച്ചു. 21 വയസ്സിനുള്ളിൽ പ്രായമുള്ള മൂന്ന് പേരും കഴിഞ്ഞ രണ്ട് വർഷമായി തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നും പോലീസ് വ്യക്തമാക്കി.ഒരു അക്കൗണ്ടിലേക്ക് 50,000 രൂപ എത്തിയാൽ 5,000 രൂപ കമ്മീഷൻ എന്ന രീതിയിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. അക്കൗണ്ടുകൾ വൻ സൈബർ കുറ്റകൃത്യങ്ങൾക്കാണ് ഉപയോഗിച്ചതെങ്കിലും വിദ്യാർത്ഥികൾ അതറിയില്ലായിരുന്നുവെന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗെയിമിങ് ആപ്പുകൾ വഴിയുള്ള പണമിടപാടുകൾക്ക് പരിധി കഴിഞ്ഞെന്ന വ്യാജവാദത്തോടെയാണ് തട്ടിപ്പ് സംഘം വിദ്യാർത്ഥികളുമായി ബന്ധപ്പെടുകയും കമ്മീഷൻ വാഗ്ദാനം ചെയ്ത് അക്കൗണ്ട് നിയന്ത്രണം സ്വന്തമാക്കുകയും ചെയ്തത്.പോലീസ് സംഘങ്ങൾ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Hot Topics

Related Articles